ബിഹാറിൽ ഐ‌.എ‌.എസ് ഉദ്യോഗസ്ഥന്​ കോവിഡ്​

പാറ്റ്​ന: ബിഹാർ കേഡർ ഐ‌.എ‌.എസ് ഉദ്യോഗസ്ഥന്​ കോവിഡ്​ സ്​ഥിരീകരിച്ചു. നളന്ദ ജില്ലയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റി(എസ്.ഡി.എം)നാണ് ​േരാഗം ബാധിച്ചത്​.

14 ദിവസത്തിനിടെ വിദൂര യാത്രയൊന്നും നടത്താതിരുന്ന എസ്.ഡി.എമ്മിന്​ പ്രാദേശിക സമ്പർക്കത്തിൽ നിന്നാണ് അണുബാധയുണ്ടായതെന്ന് കരുതുന്നു. മേയ് 11നാണ്​ അദ്ദേഹത്തി​​െൻറ സാമ്പിൾ ശേഖരിച്ചത്​. 12ന്​ പട്ന ആസ്ഥാനമായുള്ള രാജേന്ദ്ര മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

ലഖ്‌നൗ സ്വദേശിയായ ഇ​ദ്ദേഹത്തെ പ്രദേശത്തെ ഹോട്ടലിൽ ക്വാറൻറീനിൽ പ്രവേശിപ്പിച്ചതായി പ്രിൻസിപ്പൽ ഹെൽത് സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു. ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട 46 പേരുടെ സാമ്പിളുകൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു.

മുഖ്യമന്ത്രി നിതീഷ് കുമാറി​​െൻറ ജില്ലയായ നളന്ദയിൽ 63 പോസിറ്റീവ് കേസുകളാണ്​ ഇതുവരെ ക​ണ്ടെത്തിയത്​. പകർച്ചവ്യാധി ബാധിച്ച ബിഹാറിലെ ആദ്യ അഞ്ച് ജില്ലകളിൽ ഒന്നാണിത്​.

ബിഹാർ മിലിട്ടറി പൊലീസ് (ബി.എം.പി -14) ബറ്റാലിയനിലെ 21 പേർ ഉൾപ്പെടെ 30 പൊലീസുകാർക്ക്​ ഇതുവരെ കോവിഡ് കണ്ടെത്തി. ബി.എം.പി -14 ആസ്ഥാനവും ഖജ്‌പുര പ്രദേശത്തെ ബാരക്കും റെഡ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - Bihar-cadre IAS officer tests COVID-19 positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.