ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്നത് സർക്കാറിനെതിരെ വിധിന്യായം പുറപ്പെടുവിക്കുന്നതല്ല -ഡി.വൈ ചന്ദ്രചൂഢ്

ന്യൂഡൽഹി: ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്നത് എപ്പോഴും സർക്കാറിനെതിരെ വിധിന്യായം പുറപ്പെടുവിക്കുന്നതല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. കേസുകളിൽ തീരുമാനം എടുക്കുമ്പോൾ ജനങ്ങൾ ജഡ്ജിമാരിൽ വിശ്വാസമർപ്പിക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ഡൽഹിയിൽ ഒരു പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇലക്ടറൽ ബോണ്ട് പദ്ധതിയിൽ സർക്കാറിനെതിരായ വിധിന്യായം പുറപ്പെടുവിച്ചപ്പോൾ തന്നെ സ്വതന്ത്ര്യമായി വിധിന്യായം പുറപ്പെടുവിക്കുന്ന ആളെന്ന് എല്ലാവരും വിളിച്ചു. എന്നാൽ, സർക്കാറിന് അനുകൂലമായി വിധിന്യായം പുറപ്പെടുവി​ച്ചപ്പോൾ താൻ അങ്ങനെയുള്ള അളല്ലാതായി മാറി. ഇതല്ല സ്വാതന്ത്ര്യത്തിന്റെ നിർവചനമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സർക്കാറിൽ നിന്നുള്ള സ്വാതന്ത്ര്യമല്ല. നമ്മുടെ സമൂഹം മാറുകയാണ്. സമൂഹമാധ്യമങ്ങൾ, പ്രത്യേക താൽപര്യ ശക്തികൾ, സമ്മർദ ശക്തികൾ എന്നിവർ ഇലക്ട്രോണിക് മീഡിയ ഉപയോഗിച്ച് കോടതി വിധികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്വന്തം താൽപര്യത്തിനുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചില്ലെങ്കിൽ അത് സ്വതന്ത്രമായി പ്രവർത്തിക്കാത്ത സംവിധാനമായി മാറും. ജഡ്ജിമാർക്ക് സ്വതന്ത്ര്യമായി തീരുമാനമെടുക്കാനുള്ള അവകാശം ജനങ്ങൾ നൽകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഗ​ണേ​ശോ​ത്സ​വ പൂ​ജ​ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വീട്ടിൽ വന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു.

ജനാധിപത്യ സംവിധാനത്തിൽ തങ്ങളുടെ ഉത്തരവാദിത്തമെന്താണെന്ന് ജഡ്ജിമാർക്കും അവരുടെ ഉത്തരവാദിത്തമെന്താണെന്ന് രാഷ്ട്രീയക്കാർക്കുമറിയാം. ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും തമ്മിലുള്ള അധികാര വിഭജനം ഇരുകൂട്ടരും തമ്മിൽ കണ്ടുമുട്ടാൻ പാടില്ലെന്ന് അർഥമാക്കുന്നില്ല. രാഷ്ട്രപതി ഭവനിലും മറ്റും പ്രധാനമന്ത്രിയുമായും മന്ത്രിമാരുമായും ന്യായാധിപന്മാർ സംഭാഷണം നടത്താറുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം വിവാദമാക്കിയത് അനാവശ്യവും യുക്തിരഹിതവുമാണെന്നും ചന്ദ്രചൂഡ് കൂട്ടിച്ചേർത്തിരുന്നു.

Tags:    
News Summary - Judiciary's independence doesn't mean deciding against government: Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.