മസ്ജിദിന് മുകളിൽ കയറി കാവിക്കൊടി വീശി; ബിഹാറിൽ ഒരാൾ പിടിയിൽ

പാട്ന: ബിഹാറിലെ ഭഗൽപൂരിൽ മസ്ജിദിന് മുകളിൽ കയറി കാവിക്കൊടി വീശിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവകുമാർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് കാളിപൂജ വിഗ്രഹ നിമജ്ജന റാലിക്കിടെയായിരുന്നു സംഭവം. 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയതായി പൊലീസ് പറഞ്ഞു.

ലാൽമാതിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ തംതം ചൗക്കിലാണ് സംഭവമുണ്ടായത്. ഘോഷയാത്രക്കിടെ കാവിക്കൊടിയുമായി മസ്ജിദ് കെട്ടിടത്തിന് മുകളിൽ കയറിയ ശിവകുമാർ കൊടിവീശുകയായിരുന്നു. ഘോഷയാത്രയിൽ അണിനിരന്നവർ ഇസ്രായേൽ പതാകയും വീശിയിരുന്നു.

മസ്ജിദിൽ കയറി കാവിക്കൊടി വീശുന്ന ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. വിദ്വേഷകരമായ പാട്ടുകളുടെ വരികളോടൊപ്പവും വിഡിയോ പ്രചരിച്ചു. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. 

 

Tags:    
News Summary - Man Arrested for Climbing Mosque and Hoisting ‘Saffron’ Flag in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.