ന്യൂഡൽഹി: ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസ ഹോണറേറിയമായി 1000 രൂപ ഉടൻ നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. 2024-25 ലെ ബജറ്റിൽ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1,000 രൂപ നൽകുന്നതിനായി ‘മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന’ ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ നിക്ഷേപിക്കുന്ന ആ ജോലി താൻ ഉടൻ ചെയ്യുമെന്ന് കെജ്‌രിവാൾ വനിതകളോടായി പറഞ്ഞു.
വടക്കൻ ഡൽഹിയിൽ ‘പദയാത്ര’ നടത്തിയ മുൻ മുഖ്യമന്ത്രി സൗജന്യ വൈദ്യുതിയും വെള്ളവും നൽകുന്ന തന്റെ പദ്ധതികളെ ന്യായീകരിച്ചു. ബി.ജെ.പി പൊതുപണം മോഷ്ടിച്ചുവെന്നും ആരോപിച്ചു. സൗജന്യമായി വൈദ്യുതിയോ വെള്ളമോ സ്ത്രീകൾക്ക് 1000 രൂപയോ നൽകി കെജ്‌രിവാൾ പണം പാഴാക്കുകയാണെന്ന് ബി.ജെ.പി പറയുന്നു. എന്നാൽ, ഞാൻ പണം ജനങ്ങൾക്ക് വേണ്ടി ചെലവഴിക്കുകയാണ്. നിങ്ങളെ പോലെ അവരിൽ നിന്ന് മോഷ്ടിക്കുന്നില്ല.
ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർഥിച്ച അദ്ദേഹം ആപ് സർക്കാർ 10 വർഷമായി നൽകുന്ന എല്ലാ സൗജന്യ സൗകര്യങ്ങളും കാവി പാർട്ടി നിർത്തലാക്കുമെന്ന അവകാശവാദം ആവർത്തിക്കുകയും ചെയ്തു. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ അസംബ്ലി മണ്ഡലങ്ങളിൽ ആപ് നേതാക്കൾ ‘പദയാത്രകൾ’ നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.