പട്ന: ഭഗൽപുരിൽ അടുത്തിടെയുണ്ടായ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വനികുമാർ ചൗബേയുടെ മകനും ആർ.എസ്.എസ് നേതാവുമായ അരിജിത് ശാശ്വത് അറസ്റ്റിൽ. ശാശ്വത് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഭഗൽപുർ കോടതി തള്ളിയതിനു പിന്നാലെ ശനിയാഴ്ച അർധരാത്രിയാണ് അറസ്റ്റുണ്ടായത്.
അനുയായികൾക്കൊപ്പം പട്ന ജങ്ഷനിലെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിൽ എത്തിയപ്പോൾ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് മനു മഹാരാജ് പറഞ്ഞു. അറസ്റ്റ് ഒഴിവാക്കാൻ താൻ മുങ്ങിനടന്നിട്ടില്ലെന്ന് മാധ്യമപ്രവർത്തകരോടായി പറഞ്ഞ ശാശ്വത്, ഭാരത മാതാവിനും ശ്രീറാമിനും ജയ് വിളിക്കുന്നത് കുറ്റമാണെങ്കിൽ താൻ ക്രിമിനൽ കേസ് പ്രതിയാണെന്നും അല്ലാതെ മറ്റൊരു കുറ്റവും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. മാർച്ച് 17ന് നാഥ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ഒന്നിലാണ് ശാശ്വത് അടക്കം എട്ടുപേർ അറസ്റ്റിലായത്.
ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതുവർഷ ഘോഷയാത്രയിൽ ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചിലർ എതിർത്തതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും അനുമതിയില്ലാതെയാണ് ശാശ്വത് ജാഥ സംഘടിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. കല്ലേറും വെടിവെപ്പുമുണ്ടായ സംഭവത്തിൽ രണ്ട് പൊലീസുകാർക്കടക്കം നിരവധിപേർക്ക് പരിക്കേറ്റിരുന്നു. ശാശ്വതിെൻറ അറസ്റ്റ് ൈവകിയതിനെതിരെ ആർ.െജ.ഡി, കോൺഗ്രസ് അടക്കമുള്ള കക്ഷികൾ രംഗത്തുവന്നിരുന്നു. അതേസമയം, മകനെതിരായ കുറ്റപത്രത്തിന് ചപ്പുചവറിെൻറ വിലയേയുള്ളൂവെന്ന് കേന്ദ്രമന്ത്രി ചൗബേ പ്രതികരിച്ചു.
മകൻ ഒരു തെറ്റും ചെയ്തിട്ടില്ല, അവനെേയാർത്ത് തനിക്ക് അഭിമാനമേയുള്ളു. രാഷ്ട്രീയക്കാരായ ചില പൊലീസുകാരാണ് മകനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.