ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചിത സമയത്തുതന്നെ നടന്നേക്കും. ഒക്ടോബർ-നവംബർ മാസങ്ങളിൽ തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ നൽകുന്ന സൂചന. വരുന്ന നവംബർ 29നാണ് 243 അംഗ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. കോവിഡ് കാരണം തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം പല കോണുകളിൽനിന്നും ഉയരുന്നുണ്ട്.
പ്രധാന പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദൾ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള നീക്കത്തിനെതിരെ രംഗത്തുവന്നപ്പോൾ എൻ.ഡി.എ കക്ഷിയായ ലോക് ജനശക്തി പാർട്ടി കോവിഡ് കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, കോവിഡ്കാല തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയാകണമെന്നതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. വോട്ടർമാർക്ക് ഗ്ലൗസ് നൽകുകയും ക്വാറൻറീനിലുള്ള കോവിഡ് രോഗികൾക്ക് വോട്ടെടുപ്പിെൻറ അവസാന മണിക്കൂറിൽ അവസരം നൽകുന്നതുമടക്കമാണ് മാർഗനിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.