ബീഹാറിൽ സ്​കൂൾ വിദ്യാർഥിനിയെ 15 സഹപാഠികളും മൂന്ന്​ അധ്യാപകരും പീഡിപ്പിച്ചുവെന്ന്​ പരാതി

പട്​ന: ബീഹാറിൽ ഒമ്പതാം​ ക്ലാസ്​ വിദ്യാർഥിനിയെ 15 സഹപാഠികളും പ്രിൻസപ്പലുൾപ്പടെയുള്ള മൂന്ന്​ അധ്യാപകരും പീഡിപ്പിച്ചുവെന്ന്​ പരാതി. കഴിഞ്ഞ എട്ട്​ മാസമായി ഇവർ ചേർന്ന്​ പീഡിപ്പിക്കുകയായിരുന്നുവെന്ന്​ വിദ്യാർഥിനി നൽകി പരാതിയിൽ പറയുന്നു.  ബീഹാറിലെ ചാപ്ര ജില്ലയി​െൽ പർസാഘട്ട്​ ഗ്രാമത്തിലെ ദീപേശ്വർ ബാൽ ഗ്യാൻനികേതൻ എന്ന സ്വകാര്യ സ്​കുളിലാണ്​ സംഭവമുണ്ടായത്​. പീഡന വിവരം പുറത്തറിഞ്ഞാൽ സമൂഹം ബഹിഷ്​കരിക്കുമെന്ന ഭയം മൂലമാണ്​ ഇത്രയും നാൾ ഇക്കാര്യം പറയാതിരുന്നതെന്നും പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പെൺകുട്ടി പൊലീസ്​ സുപ്രണ്ട്​ ഹരി കിഷോർ റായിയെ  പരാതിയുമായി സമീപച്ചതോടെയാണ്​ സംഭവം പുറംലോകം അറിഞ്ഞത്​. പരാതിയുടെ അടിസ്ഥാനത്തിൽ സ്​കുൾ പ്രിൻസപ്പൽ ഉദയ്​ കുമാർ, അധ്യാപകൻ ബാലാജി, രണ്ട്​ വിദ്യാർഥികൾ എന്നിവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. വിദ്യാർഥിനിയെ സമീപത്തെ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക്​ വിധേയമാക്കി.

കഴിഞ്ഞ വർഷം ഡിസംബറിൽ വിദ്യാർഥിനിയെ സഹപാഠികളായ മൂന്ന്​ പേർ ലബോറട്ടറിയിൽ വെച്ച്​ പീഡിപ്പിച്ചിരുന്നു. ഇതി​​െൻറ വീഡിയോ ഇവർ ചിത്രീകരിക്കുകയും ചെയ്​തിരുന്നു. തുടർന്ന്​ വീഡിയോ പുറത്ത്​ വിടുമെന്ന്​ ഭീഷണിപ്പെടുത്തിയാണ്​ മറ്റ്​ വിദ്യാർഥികളും പെൺകുട്ടിയെ പീഡിപ്പിച്ചത്​. അധ്യാപകരുടെ സമീപം പരാതി പറയാൻ വിദ്യാർഥിനി എത്തിയെങ്കിലും ഇക്കാര്യം പുറത്ത്​ പറയുമെന്ന്​ ഭീഷണിപ്പെടുത്തി അവരും വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന്​ പൊലീസി​​െൻറ എഫ്​.​െഎ.ആറിൽ പറയുന്നു.

Tags:    
News Summary - Bihar girl alleges she was raped by principal, 2 teachers, 15 school mates-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.