പട്ന: ബിഹാറിലെ സരൺ ജില്ലയിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. നേരത്തേ 21പേരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരുന്ന അഞ്ചുപേർ കൂടി ബുധനാഴ്ച രാത്രി മരിച്ചതായി സരൺ ജില്ല മജിസ്ട്രേറ്റ് രാജേഷ് മീണ അറിയിച്ചു.
കൂടുതൽ പേർ വിഷമദ്യം കുടിച്ചതായി സംശയിക്കുന്നുവെന്നും മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമായതിനാൽ ഗ്രാമവാസികൾ സംഭവം പുറത്തുപറയാൻ മടിക്കുകയാണെന്നും മെഡിക്കൽ ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. സാഗർ ദുലാൽ സിൻഹ പറഞ്ഞു. മരിച്ചവരുടെ എണ്ണം വർധിച്ചതോടെ നിയമസഭയിൽ നിതീഷ്‍കുമാർ സർക്കാറിനെതിരെ രണ്ടാം ദിവസവും പ്രതിപക്ഷ പ്രതിഷേധമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.