ബിഹാർ: 2015ലെ സീറ്റുനില

പട്​ന: 2015ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും ജെ.ഡി.യുവും കോണ്‍ഗ്രസും ഉൾപ്പെട്ടതായിരുന്നു മഹാസഖ്യം. ആകെയുള്ള 243 സീറ്റിൽ 178 സീറ്റുകളും ഇവർക്കായിരുന്നു ലഭിച്ചത്. വോട്ടുശതമാനം 41.9.

ബി.ജെ.പിയുടെ എൻ.ഡി.എ സഖ്യത്തിനാവ​ട്ടെ 58 സീറ്റുകൾ മാത്രമാണ്​ ലഭിച്ചത്​. എന്നാൽ, പിന്നീട്​ നിതീഷി​െൻറ നേതൃത്വത്തിലുള്ള ജെ.ഡി.യു, ബി.ജെ.പിയോടൊപ്പം പോയി. അതോടെ മഹാസഖ്യം തകർന്ന​ു.

ഇത്തവണ മുന്നണി സമവാക്യം മാറിമറിഞ്ഞു. ജെ.ഡി.യു -ബി.ജെ.പി അടങ്ങിയ എൻ.ഡി.എ സഖ്യവും ആര്‍.ജെ.ഡി, കോണ്‍ഗ്രസ്​, ഇടതുപാർട്ടികൾ ഉൾപ്പെടുന്ന മഹാസഖ്യവും തമ്മിലാണ്​ മത്സരം. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പി​െൻറ​ ഫലം ചൊവ്വാഴ്​ച രാവ​ിലെ എട്ടുമുതൽ അറിയാം.

2015ലെ കക്ഷി തിരിച്ചുള്ള സീറ്റ്​ നില (ബ്രാക്കറ്റിൽ വോട്ടുശതമാനം):

ആര്‍.ജെ.ഡി- 80 (18.4%)

ജെ.ഡി.യു -71 (16.8%)

കോണ്‍ഗ്രസ്​ 23 (6.7%)

ബി.ജെ.പി 53 (24.4%)

എൽ.ജെ.പി -രണ്ട്​ (4.8%)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.