പട്ന: ബിഹാറിലെ മുസാഫർപൂരിലെ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കുട്ടികൾക്ക് മയക്കു ഗുളികകൾ നൽകിയിരുന്നതായി സംശയം. ബലാൽസംഗത്തിന് മുമ്പ് എല്ലാ ദിവസവും രാത്രി മയങ്ങുന്നതിനുള്ള ഗുളികകൾ പെൺകുട്ടികൾക്ക് നൽകിയതായാണ് പൊലീസിെൻറ സംശയം.
പട്ന മെഡിക്കൽ കോളജിൽ വെച്ച് 29 പെൺകുട്ടികളെ വൈദ്യസംഘം പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് മയക്കു ഗുളിക നൽകിയിരുന്നെന്ന അനുമാനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നത്. അഭയകേന്ദ്രത്തിെൻറ വനിത മാനേജർ എല്ലാ ദിവസവും രാത്രി അത്താഴത്തിനു ശേഷം തങ്ങൾക്ക് വിരയിളകുന്നതിനുള്ള ഗുളിക തരാറുണ്ടായിരുന്നെന്ന് കുട്ടികൾ ഡോക്ടർമാരോട് പറഞ്ഞിരുന്നു.
എന്നാൽ സാധാരണ വിരയിളക്കാൻ നൽകാറുള്ള ആൽബൻറസോൾ എന്ന ഗുളികയല്ല കുട്ടികൾക്ക് നൽകിയിരുന്നത്. മയക്കം വരുന്ന തരത്തിലുള്ള ഗുളികകൾ ആണ് നൽകിയതെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഗുളിക കഴിക്കുന്നേതോടെ കുട്ടികൾ പെെട്ടന്ന് ഉറങ്ങിപ്പോകാറുണ്ടായിരുന്നുവെന്നും അടിവയറ്റിലും മറ്റുമുള്ള വേദനയോെടയാണ് അവർ ഉണരാറുണ്ടായിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
34 പെൺകുട്ടികൾ ലൈംഗിക പീഡിനത്തിനിരയായെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രതികളായ 11പേരിൽ 10 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്തേവാസികളായ പെൺകുട്ടികളെ അഭയേകന്ദ്രം ജീവനക്കാരും രാഷ്ട്രീയക്കാരും ലൈംഗികമായി പീഡിപ്പിച്ചുെവന്നാണ് കേസ്.
ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കത്തിച്ച് മൃതദേഹം അഭയകേന്ദ്രത്തിെൻറ മുറ്റത്ത് കുഴിച്ചുമൂടിയെന്നും മൊഴിയുണ്ടായിരുന്നു. സംഭവം നേരത്തെ അറിഞ്ഞിട്ടും പുറത്തറിയിക്കാതെ സർക്കാർ മൂടിവെച്ചുവെന്ന് ആരോപണമുയർന്നിരുന്നു. പീഡനത്തിനിരയായ പെൺകുട്ടികളുമായി അഭിമുഖം നടത്തി ടാറ്റ ഇൻസ്റ്റിറ്റ്യൂട് ഒാഫ് സോഷ്യൽ സയൻസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.