പാട്ന: ബിഹാറിലെ മുസഫർപൂരിൽ സംസ്ഥാന സർക്കാറിെൻറ കീഴിലുള്ള അഭയകേന്ദ്രത്തിൽ 34 പെൺകുട്ടികൾ ലൈംഗിക പീഡിനത്തിനിരയായെന്ന് പുതിയ മെഡിക്കൽ റിപ്പോർട്ട്. 44 അന്തേവാസികളിൽ 21 പേർ ൈലംഗിക പീഡനത്തിനരയായെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പുതിയ റിപ്പോർട്ടിലാണ് 34 പെൺകുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായത്. സംഭവത്തിൽ പ്രതികളായ 11പേരിൽ 10 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്തേവാസികളായ പെൺകുട്ടികളെ അഭയേകന്ദ്രം ജീവനക്കാരും രാഷ്ട്രീയക്കാരും ലൈംഗികമായി പീഡിപ്പിച്ചുെവന്നാണ് കേസ്. ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കത്തിച്ച് മൃതദേഹം അഭയകേന്ദ്രത്തിെൻറ മുറ്റത്ത് കുഴിച്ചുമൂടിയെന്നും മൊഴിയുണ്ടായിരുന്നു. സംഭവം നേരത്തെ അറിഞ്ഞിട്ടും പുറത്തറിയിക്കാതെ സർക്കാർ മൂടിവെച്ചുവെന്ന് ആരോപണമുയർന്നിരുന്നു. പീഡനത്തിനിരയായ പെൺകുട്ടികളുമായി അഭിമുഖം നടത്തി ടാറ്റ ഇൻസ്റ്റിറ്റ്യൂട് ഒാഫ് സോഷ്യൽ സയൻസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ വ്യാഴാഴ്ച കേസന്വേഷണം സി.ബി.െഎക്ക് കൈമാറുകയും ചെയ്തു. ബലാത്സംഗത്തിനിരയാക്കി മർദിച്ച് കൊന്ന് കത്തിച്ച ശേഷം അഭയേകന്ദ്രത്തിെൻറ മുറ്റത്തു തന്നെ കുഴിച്ചു മൂടിയ മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച പൊലീസ് പുറത്തെടുത്തിരുന്നു. സംഭവം വിവാദമാതയതോടെ അഭയേകന്ദ്രത്തിൽ കഴിയുന്ന 44 പെൺകുട്ടികളിൽ 14പേരെ മധുബനിയിലെ കേന്ദ്രത്തിലേക്കും 14 പേരെ മൊകാമയിലേക്കും 16പേരെ പാട്നയിലേക്കും മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.