ന്യൂഡൽഹി: സംസ്ഥാന സർക്കാറിെൻറ അപേക്ഷ തള്ളി ബിഹാർ അഭയകേന്ദ്ര പീഡനക്കേസിെൻറ അന്വേഷണം സുപ്രീംകോടതി സി.ബി.െഎക്ക് വിട്ടു. ബിഹാർ പൊലീസ് നടത്തിയിരുന്ന 16 അഭയകേന്ദ്രങ്ങളിലെ പീഡനങ്ങൾ സംബന്ധിച്ച അന്വേഷണമാണ് ജസ്റ്റിസ് മദൻ ബി.ലോകുറിെൻറ അധ്യക്ഷതയിലുള്ള ബെഞ്ച് സി.ബി.െഎക്ക് കൈമാറിയത്. അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെെട്ടങ്കിലും കോടതി തള്ളി.
17 അഭയകേന്ദ്രങ്ങളിലെ കുട്ടികൾക്കുണ്ടായ ശാരീരിക-മാനസിക പീഡനങ്ങളെപ്പറ്റി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസസ്(ടിസ്) സമർപ്പിച്ച റിപ്പോർട്ട് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി വിലയിരുത്തി. ഇതിൽ മുസഫർപുർ അഭയകേന്ദ്ര പീഡനം നിലവിൽ സി.ബി.െഎ അന്വേഷിക്കുന്നുണ്ടെന്നും മറ്റിടങ്ങളിലെ അന്വേഷണംകൂടി ഏറ്റെടുക്കാൻ തയാറാണെന്നും സി.ബി.െഎ അഭിഭാഷകൻ അറിയിച്ചു. കേസന്വേഷിക്കുന്ന സി.ബി.െഎ ഉദ്യോഗസ്ഥരെ കോടതിയുടെ അനുമതിയില്ലാതെ സ്ഥലം മാറ്റരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.