പട്ന: ബിഹാറിൽ ഒരാഴ്ചക്കിടെ മൂന്നാമതും ആൾക്കൂട്ടക്കൊല. സസറാം നഗരത്തിൽ റെയിൽവേ സൂപ്പർവൈസറെ കൊള്ളയടിക്കാൻ ശ്രമിച്ചുെവന്നാരോപിച്ചാണ് മൂന്നംഗസംഘത്തിലെ യുവാവിനെ തല്ലിക്കൊന്നത്. ചൊവ്വാഴ്ച രാവിലെ 11.30ഒാടെയാണ് സംഭവം. മൂന്നംഗ സംഘത്തിലൊരാളുടെ വെടിയേറ്റ് സ്ത്രീക്ക് പരിക്കേറ്റു. റെയിൽവേ സൂപ്പർവൈസർ അശോക് സിങ് റെയിൽവേയുടെ 24.78 ലക്ഷം രൂപ ബാങ്കിൽ നിേക്ഷപിക്കാൻ പോകുന്നതിനിടെയാണ് കൊള്ളയടിക്കാൻ ശ്രമിച്ചത്. മൂന്നുപേർ ഇദ്ദേഹത്തിെൻറ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ അശോക് സിങ്ങിനെ തോക്കുകൊണ്ട് അടിച്ചു. ഇതിനിടെ തടിച്ചുകൂടിയ ആൾക്കൂട്ടം പിന്തുടരുന്നതിനിടെ മൂന്നംഗസംഘം വെടിവെക്കുകയായിരുന്നു. വെടിയേറ്റ് മായാദേവിക്കാണ് പരിക്കേറ്റത്. രണ്ടുപേർ ബൈക്കിൽ രക്ഷപ്പെെട്ടങ്കിലും മൂന്നാമനായ പങ്കജിനെ (20) ആൾക്കൂട്ടം പിടികൂടി മർദിച്ചു. പൊലീസിെൻറ കൺമുന്നിലാണ് ഇയാളെ മർദിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതര പരിക്കേറ്റ പങ്കജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അക്രമികളെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച ബേഗുസരായിയിൽ മൂന്നുപേരെയും ഞായറാഴ്ച സീതാമഡിയിൽ മോഷ്ടാവെന്നാരോപിച്ച് ഒരാളെയും തല്ലിക്കൊന്നിരുന്നു.ബേഗുസരായി ജില്ലയിൽ അഞ്ചുവയസ്സുകാരിയെ സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോകാൻ എത്തിയ മൂന്നംഗസംഘത്തെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. അയ്യായിരത്തോളം പേർ നോക്കിനിൽക്കവെയാണ് സംഭവം. കൂട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പൽ നിമ കുമാരിയെ മൂന്നംഗസംഘം മർദിച്ചിരുന്നു. ഇതിനിടെ എത്തിയ നാട്ടുകാരാണ് മൂന്നംഗസംഘത്തെ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.