ശുചീകരണത്തൊഴിലാളിയിൽ നിന്ന് ഡെപ്യൂട്ടി മേയറിലേക്ക്; ചരിത്രം കുറിച്ച് ചിന്താ ദേവി

പാട്ന: ബിഹാർ ഗയയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിച്ച് ശുചീകരണത്തൊഴിലാളിയായ വനിത. 40 വർഷമായി ശുചീകരണത്തൊഴിലാളിയായി പ്രവർത്തിക്കുന്ന ചിന്താ ദേവിയാണ് ഗയ ഡെപ്യൂട്ടി മേയറായി ചരിത്രം സൃഷ്ടിച്ചത്. പച്ചക്കറി വിൽപനക്കാരിയായും ചിന്താ ദേവി ജോലി ചെയ്തിരുന്നു.

ചിന്താ ദേവിയെ തെരഞ്ഞെടുത്തതിലൂടെ ഗയയിലെ ജനങ്ങൾ ലോകത്തിനാകെ മാതൃകയായെന്ന് നിയുക്ത മേയർ ഗണേഷ് പാസ്വാൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ചിന്താ ദേവി പുതുചരിത്രം കുറിച്ചിരിക്കുകയാണ്. നഗരവാസികൾ സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ പിന്തുണക്കുകയും അവരെ മുന്നോട്ട് കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യുന്നതായി മുൻ ഡെപ്യൂട്ടി മേയർ മോഹൻ ശ്രീവാസ്തവയും അഭിപ്രായപ്പെട്ടു.

പാർശ്വവൽക്കരിക്കപ്പെട്ട മുസഹർ സമുദായത്തിൽ നിന്നുള്ള ഭഗവതി ദേവി ഗയയിൽ നിന്ന് ലോകസഭാംഗമായിരുന്നു. നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെ.ഡി.യുവിന്‍റെ ടിക്കറ്റിൽ ജനവിധി തേടിയ ഭഗവതി കല്ല് പൊട്ടിക്കുന്ന ജോലി ചെയ്തിരുന്നു.

Tags:    
News Summary - Bihar's Gaya Makes History Electing Manual Scavenger As Deputy Mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.