ന്യൂഡൽഹി: പാർലമെൻറിെൻറ രണ്ടാംഘട്ട ബജറ്റ് സമ്മേളനം തുടർച്ചയായ ആറാം ദിവസവും സ്തംഭിച്ചു. സമ്മേളനം തുടങ്ങിയ ശേഷം ഒരു ദിവസം പോലും നടപടികൾ മുന്നോട്ടു നീക്കാൻ കഴിഞ്ഞിട്ടില്ല. ഇതു മറയാക്കി ധനബിൽ ചർച്ച കൂടാതെ ഗില്ലറ്റിൻ ചെയ്യാനാണ് സർക്കാർ നീക്കം.
പൊതുമേഖല ബാങ്ക് വായ്പതട്ടിപ്പു വിഷയത്തിനു പുറമെ ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള എം.പിമാർ വെവ്വേറെ വിഷയങ്ങൾ ഉയർത്തി നടുത്തള സമരത്തിലാണ്. പ്രതിപക്ഷ ബഹളം ഒഴിവാക്കാൻ ചർച്ചക്കു വിളിക്കുക പതിവാണ്. പക്ഷേ, സഭാന്തരീക്ഷം ശാന്തമാക്കാൻ സർക്കാറാകെട്ട, താൽപര്യമെടുക്കുന്നില്ല.
ബാങ്ക് വായ്പ തട്ടിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാമെന്ന നിലപാട് സർക്കാറിനുണ്ട്. എന്നാൽ, ആന്ധ്രക്ക് പ്രത്യേക പദവിയെന്ന ടി.ഡി.പിയുടെയും മറ്റും ആവശ്യത്തോട് പുറംതിരിഞ്ഞാണ് സർക്കാറിെൻറ നിൽപ്. രണ്ടു കേന്ദ്രമന്ത്രിമാരെ പിൻവലിക്കുന്നതിന് ടി.ഡി.പിയെ പ്രേരിപ്പിച്ചതും അതാണ്. അതടക്കമുള്ള വിഷയങ്ങളിൽ സമാധാനാന്തരീക്ഷത്തിൽ ചർച്ചക്ക് സാഹചര്യമൊന്നും ഇപ്പോഴില്ല.
ബജറ്റ് പ്രകാരമുള്ള ധനാഭ്യർഥന ചർച്ചകൾ സർക്കാറിനെതിരായ വിമർശനം ഉയർത്തുന്ന സന്ദർഭമാണ്.
ഇതിനു പുറമെ, ബാങ്ക് വായ്പ തട്ടിപ്പു പ്രശ്നത്തിലും യുക്തിസഹമായ വിശദീകരണങ്ങൾ സർക്കാറിൽനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രതിപക്ഷ വിമർശനം. പ്രതിപക്ഷ ബഹളം ചൂണ്ടിക്കാട്ടി ചർച്ച കൂടാതെ ധനബിൽ പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ധനാഭ്യർഥനകൾ 19നകം ഇരുസഭകളിലും പാസാക്കിയേ മതിയാവൂ. ഇൗ നടപടിക്രമങ്ങളിലേക്ക് ബുധനാഴ്ചയോടെ സർക്കാർ കടക്കുമെന്നാണ് സൂചന.
പൊതുമേഖല ബാങ്കുകളിൽനിന്ന് വായ്പയെടുത്തു മുങ്ങുന്ന പിടികിട്ടാ തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ബിൽ ബഹളങ്ങൾക്കിടയിൽ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. ഇതിലെ വിവിധ വ്യവസ്ഥകൾക്കെതിരെ ബി.ജെ.ഡി അംഗം ഭർതൃഹരി മെഹ്താബ് രംഗത്തു വന്നു. കുറ്റം തെളിയിക്കപ്പെടാതെ സ്വത്ത് പിടിച്ചെടുക്കുന്നത് ചോദ്യം ചെയ്യപ്പെടുമെന്ന് അദ്ദേഹം വാദിച്ചു. പൗരെൻറ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ബില്ലിെൻറ ചർച്ചവേളയിൽ പരിഗണിക്കാമെന്ന് ബിൽ അവതരിപ്പിച്ച ധനസഹമന്ത്രി ശിവപ്രതാപ് ശുക്ല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.