ന്യൂഡൽഹി: 12 വയസ്സിൽ താെഴയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകുന്നതടക്കം കർക്കശ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ക്രിമിനൽ നിയമ ഭേദഗതി ബിൽ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. ഏപ്രിലിൽ ഇറക്കിയ ഒാർഡിനൻസിനു പകരമുള്ളതാണ് ഇൗ ബിൽ.
ജമ്മു-കശ്മീരിലെ കഠ്വയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന സംഭവം വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നായിരുന്നു അന്ന് ഒാർഡിനൻസ് കൊണ്ടുവന്നത്. കൊച്ചുകുട്ടികളോട് കൊടുംക്രൂരത കാണിക്കുന്നവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനാണ് നിയമനിർമാണത്തിലൂടെ ശ്രമിക്കുന്നതെന്ന് ബിൽ അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു വിശദീകരിച്ചു.
ബലാത്സംഗക്കേസുകളിൽ കഠിന തടവ് ഏഴു വർഷത്തിൽനിന്ന് ജീവപര്യന്തം വരെയാക്കാനും നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു. 16 വയസ്സിൽ താഴെയുള്ളവരെ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങളിൽ പ്രതിക്ക് 10 വർഷത്തെ തടവുശിക്ഷ എന്നത് 20 വർഷമോ ജീവപര്യന്തമോ ആയി വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.