ബംഗളൂരു: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ഹവാല കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകളിൽ കമ്പനികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കുന്നു. ഞായറാഴ്ചയോടെ ബിനീഷിനെ ചോദ്യം ചെയ്യുന്നത് പത്തു ദിവസം പിന്നിട്ടു. ബുധനാഴ്ച വരെ കസ്റ്റഡിയിലുള്ള ബിനീഷിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടാനാണ് ശ്രമം.
ബിനീഷ് കോടിയേരി നിയന്ത്രിച്ചിരുന്നുവെന്ന് ഇ.ഡി കണ്ടെത്തിയ അഞ്ചു സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം നടത്തുക. ഇതോടൊപ്പം േടാറസ് റെമഡീസ് എന്ന കമ്പനി പരിശോധിച്ചപ്പോൾ കണ്ടെത്തിയ ഹാർഡ് ഡിസ്ക് ഉൾപ്പെെട ഡിജിറ്റൽ രേഖകൾ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കും.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും ഡയറക്ടർമാരായി എറണാകുളത്ത് രജിസ്റ്റർ ചെയ്ത 'റിയാൻഹ ഇവൻറ് മാനേജ്മെൻറ്', ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത 'യൂഷ് ഇവൻറ്സ് മാനേജ്മെൻറ് ആൻഡ് പ്രൊഡക്ഷൻസ്' ബംഗളൂരു ആസ്ഥാനമായി ബിനീഷിെൻറ പേരിൽ രജിസ്റ്റർ ചെയ്ത ബി കാപിറ്റൽ ഫിനാൻഷ്യൽ സർവിസ്, ബി കാപിറ്റൽ ഫോറെക്സ് ട്രേഡിങ് മണി എക്സ്ചേഞ്ച്, ടോറസ് റെമഡീസ് എന്നീ കമ്പനികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ബിനീഷ് ഡയറക്ടറായ മൂന്നു കമ്പനികളുടെ വിലാസം വ്യാജമാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇവൻറ് മാനേജ്മെൻറ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ച കാര്യങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കും. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തേടി ബാങ്കുകൾക്കും ഇ.ഡി നോട്ടീസ് നൽകി. കമ്പനികളിൽ ചിലത് കേരളത്തിന് പുറത്താണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും സാമ്പത്തിക ഉറവിടം കേരളമാണെന്ന കണ്ടെത്തലിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ബിനീഷ് കോടിയേരിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞ െഡബിറ്റ് കാർഡിെൻറ വിവരങ്ങളും ബാങ്ക് അധികൃതരോട് തേടിയിട്ടുണ്ട്. അനൂപ് മുഹമ്മദിെൻറ ഡെബിറ്റ് കാർഡ് ഉപയോഗിച്ച വിവരങ്ങൾ കണ്ടെത്താനാണ് ശ്രമം. ബിനീഷ് കോടിയേരിയുടെ ഒപ്പോടുകൂടിയ കാർഡാണ് ഇ.ഡി കോടതിയിൽ ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.