ഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപത്തിൽ മാപ്പുപറഞ്ഞാൽ പോരാ, മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ച് പുറത്തുപോവുകയാണ് വേണ്ടതെന്ന് സി.പി.ഐ മണിപ്പൂർ ഘടകം. ഭരണത്തിന്റെ സമ്പൂർണ തകർച്ച വ്യക്തമാക്കുന്നതാണ് മണിപ്പൂരിലെ പ്രതിസന്ധിയെന്ന് സി.പി.ഐ പ്രസ്താവനയിൽ ആരോപിച്ചു. ക്രമസമാധാനം നിലനിർത്തുന്നതിലും പൗരന്മാരെ സംരക്ഷിക്കുന്നതിലും നീതി ഉറപ്പാക്കുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു.
വ്യാപക ദുരിതത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും മണിപ്പൂരിനെ നയിച്ചെന്നും സി.പി.ഐ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ക്ഷമാപണം സംസ്ഥാനത്തെ പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നതാണ്. അനുരഞ്ജനത്തിനായി അർഥവത്തായ നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും സി.പി.ഐ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.