ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യം മുഴുവൻ സീറ്റുകളും തൂത്തുവാരിയ തമിഴകത്ത് നിരാശയിലായ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും പരസ്പരം വാക്യുദ്ധത്തിൽ. എൻ.ഡി.എയിൽനിന്ന് അണ്ണാ ഡി.എം.കെ പുറത്തുവന്നതിനുകാരണം ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ, തങ്ങളുടെ നേതാക്കളായ അണ്ണാദുരൈ, ജയലളിത, എടപ്പാടി പളനിസാമി എന്നിവരെക്കുറിച്ച് അപകീർത്തികരമായി സംസാരിച്ചതാണെന്ന് അണ്ണാ ഡി.എം.കെ നേതാവ് എസ്.പി. വേലുമണി കഴിഞ്ഞ ദിവസം ആരോപിച്ചു.
സഖ്യമുണ്ടായിരുന്നുവെങ്കിൽ 30-35 സീറ്റുകൾ വരെ ലഭിക്കുമായിരുന്നു. ഇത്തവണ തങ്ങൾ കൂടുതൽ വോട്ടുകൾ നേടിയെന്നും അതേസമയം കോയമ്പത്തൂരിൽ അണ്ണാമലൈക്ക് കഴിഞ്ഞതവണത്തേക്കാൾ വോട്ടു കുറവാണെന്നും വേലുമണി ചൂണ്ടിക്കാട്ടി. എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുമായി സഖ്യമുണ്ടാക്കിയതാണ് അണ്ണാ ഡി.എം.കെയുടെ വൻ പരാജയത്തിന് കാരണമായതെന്ന് അണ്ണാമലൈ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.