ബംഗളൂരു: ഹിന്ദുമത ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇതര മതസ്ഥരായ ഉദ്യോഗസ്ഥർക്കും ക്ഷേത്രഭരണത്തിൽ അവസരം നൽകുന്ന വ്യവസ്ഥ ബില്ലിൽ ഉണ്ട്.
ഔറംഗസീബിന്റെയും ടിപ്പു സുൽത്താന്റെയും പിൻഗാമിയാകാനാണ് ദൈവവിശ്വാസിയല്ലാത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളിൽനിന്ന് പത്തും അഞ്ചും ശതമാനം തുക പിടിച്ചെടുക്കാനാണ് സർക്കാർ തീരുമാനം. അത് വിനിയോഗ ചുമതല ഇതര മതസ്ഥരെ ഏൽപിക്കുകയും ചെയ്യുന്നു. ഇത് ഹിന്ദുവിരുദ്ധമാണെന്ന് ബി.ജെ.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.