ക്രമക്കേട്​: വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യവുമായി ബി.ജെ.പി സ്ഥാനാർഥി

പട്​ന: ബിഹാറിൽ വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യവുമായി ബി.ജെ.പി സ്ഥാനാർഥി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന്​ ആരോപിച്ചാണ്​ വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യം ബി.ജെ.പി സ്ഥാനാർഥിയായ കേദർ ഗുപ്​ത ഉന്നയിച്ചത്​.

ഇതുമായി ബന്ധപ്പെട്ട്​ കേദാർ ഗുപ്​ത തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതിയും നൽകിയിട്ടുണ്ട്​. ഇ.വി.എമ്മിലെ വോ​ട്ടെണ്ണൽ വിവരങ്ങളും കൗണ്ടിങ്​ ഏജൻറിന്​ നൽകിയ വിവരങ്ങളും തമ്മിൽ മാറ്റമുണ്ടെന്നാണ്​ ഗുപ്​തയുടെ ആരോപണം. തെരഞ്ഞെടുപ്പ്​ കമീഷൻ വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യം പരിഗണിച്ചില്ലെങ്കിൽ കോടതിശയ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടിങ്​ യന്ത്രങ്ങളിൽ കൃത്രിമം നടന്നുവെന്ന ആരോപണം കോൺഗ്രസ്​ ഉൾപ്പടെയുള്ള പാർട്ടികൾ ഉന്നയിച്ചിരുന്നു. 

Tags:    
News Summary - BJP candidate from Kurhani Kedar Gupta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.