കശ്മീരിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന അഹമ്മദ് ഷാ ബുഖാരി അന്തരിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർഥിയായി മത്സരിച്ച മുഷ്‌താഖ്‌ അഹമ്മദ് ഷാ ബുഖാരി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പൂഞ്ചിലെ വസതിയിലായിരുന്നു അന്ത്യം. രാവിലെ ഏഴ് മണിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബുഖാരിയുടെ മരണത്തോടെ കനത്ത നഷ്ടമാണ് പാര്‍ട്ടിക്ക് ജമ്മു കശ്മീരില്‍ ഉണ്ടായിരിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പറഞ്ഞു. സൂരന്‍കോട്ട് മണ്ഡലത്തിലാണ് ബുഖാരി മത്സരിച്ചത്. സെപ്റ്റംബര്‍ 25നായിരുന്നു സൂരന്‍കോട്ടിൽ തെരഞ്ഞെടുപ്പ് നടന്നത്.

മുന്‍മന്ത്രിയും 40 വര്‍ഷത്തോളം നാഷനല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകനുമായിരുന്ന ബുഖാരി പൂഞ്ച് ജില്ലയിലെ സൂരന്‍കോട്ടില്‍നിന്നും രണ്ടുതവണ എം.എല്‍.എ. ആയിട്ടുണ്ട്. 2023ൽ ബി.ജെ.പി.യിലേക്ക് ചേക്കേറി. ജമ്മു കശ്മീരിലെ പഹാടി വിഭാഗത്തില്‍പ്പെട്ടവരെ പട്ടിക വര്‍ഗമായി അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയായിരുന്നു ബുഖാരി ബി.ജെ.പി.യിലേക്ക് ചേക്കേറിയത്. പഹാടി വിഭാഗത്തില്‍പെട്ട രാഷ്ട്രീയ നേതാവായിരുന്നു ബുഖാരി.

ബുഖാരിയുടെ മരണത്തിൽ രാഷ്ട്രീയ നേതാക്കൾ അനുശോചനം അറിയിച്ചു. 

Tags:    
News Summary - BJP Candidate Mushtaq Bukhari Passed Away Due To Heart Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.