പശു ‘രാജ്യമാത’: പശു ഗുണ്ടകൾക്കെതിരെ നടപടി വേണ്ടെന്ന് വി.എച്ച്.പിയും ബജ്റംഗ്ദളും

മുംബൈ: പശുക്കളെ ‘രാജ്യമാത’ ആയി പ്രഖ്യാപിച്ച സർക്കാർ ഉത്തരവിനെ തുടർന്ന് പശു ഗുണ്ടകൾക്കെതിരെ നടപടി വേണ്ടെന്ന് വി.എച്ച്.പിയും ബജ്റംഗ്ദളും. ഹിന്ദുത്വ തീവ്രവാദ സംഘടനകളായ ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും സർക്കാർ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു.

പശു സംരക്ഷകരെന്ന പേരിൽ കൊലപാതകം ഉൾപ്പെടെ സാധാരണക്കാരെ ആക്രമിച്ച നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

സർക്കാർ തീരുമാനത്തിൽ വിശ്വഹിന്ദു പരിഷത്ത് നന്ദി അറിയിച്ചു. ഈ നീക്കം സംസ്ഥാനത്ത് ഗോഹത്യ അവസാനിപ്പിക്കുമെന്നും പശു സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരായ നടപടി തടയുമെന്ന് പ്രതീക്ഷിക്കുന്നതായും വി.എച്ച്.പി കൊങ്കൺ വിഭാഗം പറഞ്ഞു.

ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ചയാണ് പശുവിനെ ‘രാജ്യമാത’ആയി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നാടൻ പശുക്കളെ വളർത്തുന്നതിന് പ്രതിദിനം 50 രൂപ സബ്‌സിഡി പദ്ധതി നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. പശുക്കൾക്ക് ‘രാജ്യമാത’ പദവി നൽകിയതിന് ശേഷം മഹാരാഷ്ട്രയിൽ ഗോവധം അവസാനിക്കുമെന്ന് ഹിന്ദു സംഘടനകൾ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - Cow 'Rajya Mata': Welcoming the government's order, Bajrang Dal: VHP says no action against cow hooligans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.