പോക്സോ കേസിലെ അതിജീവിതയുടെ കുടുംബത്തിന് നേരെ പൊലീസ് ആക്രമണം; അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി

ചെന്നൈ: പോക്സോ കേസിലെ അതിജീവിതയുടെ മാതാപിതാക്കളെ പൊലീസ് ആക്രമിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി. സംഭവത്തിൽ മാധ്യമ വാർത്തകളെ തുടർന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

ആഗസ്റ്റിലായിരുന്നു സംഭവം. പോക്സോ കേസിൽ അറസ്റ്റിലായ കുറ്റവാളിയുടെമുന്നിൽ വെച്ചാണ് വനിതാ ഇൻസ്പെക്ടർ അതിജീവിതയുടെ മാതാപിതാക്കളെ മർദിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ശേഷം പുലർച്ചെ ഒരു മണിവരെ കുട്ടിയുടെ മാതാവിനെ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. കൂടാതെ പോക്സോ മാർഗനിർദേശങ്ങൾ ലംഘിച്ച്, ആശുപത്രിയിലെത്തി കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്തു.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പരാതി നൽകിയിരുന്നെങ്കിലും അന്വേഷണത്തിൽ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും വ്യാജമായി കെട്ടിച്ചമച്ച വാർത്തയാണ് ഇതെന്നുമാണ് പൊലീസിൻ്റെ വാദം.

Tags:    
News Summary - Court Asks CBI To Probe Alleged Police Attack On Rape Survivor's Parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.