ലഡു വിവാദത്തിന് പിന്നാലെ തിരുപ്പതി സന്ദർശനവുമായി പവൻ കല്യാൺ; സനാതന ധർമ്മം സംരക്ഷിക്കാനെന്ന്

ഹൈദരാബാദ്: ലഡു വിവാദത്തിനിടെ കാൽനടയായി തിരുപ്പതി ക്ഷേത്രത്തിലെത്തി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ബുധനാഴ്ചയാണ് 11 ദിവസമായി തുടരുന്ന തപസ്സ് പൂർത്തിയാക്കിയാണ് പവൻ കല്യാൺ തിരുപ്പതി ക്ഷേത്രത്തിലേക്ക് എത്തിയത്. സനാതന ധർമ്മം സംരക്ഷിക്കുന്നതിനാണ് താൻ മൂന്ന് മണിക്കൂർ നടന്ന് തിരുപ്പതി ക്ഷേത്രത്തിലേക്ക് എത്തിയതെന്ന് പവൻ കല്യാൺ പറഞ്ഞു.

ഇത് ഒരു പ്രസാദത്തിന്റെ പ്രശ്നം മാത്രമല്ല. എന്നാൽ, അത് ഒരു ട്രിഗറിങ് പോയിന്റ് ആയി മാറിയിരിക്കാമെന്ന് പവൻ കല്യാൺ പറഞ്ഞു.തപസ്സ് സനാതന ധർമ്മം സംരക്ഷിക്കുന്നതിനുള്ള ഒരു പോംവഴിയാണ്. അത് വളരെ അത്യാവശ്യം ചെയ്യേണ്ട ഒന്നാണ്. സനാതന ധർമ്മമാണ് ദിവസത്തിന്റെ ഓർഡർ നിശ്ചയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈ.എസ്.ആർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ ക്ഷേത്രത്തെ നിരവധി തവണ അശുദ്ധമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ ഇതുമായി ബന്ധപ്പെട്ട് സംവാദം സംഘടിപ്പിക്കണമെന്നും പവൻ കല്യാൺ ആവശ്യപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം ആവശ്യമാണ്. അത് പരിഹരിക്കുന്നതിന് ഒരു റോഡ് മാപ്പ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജഗൻ മോഹന്റെ ഭരണകാലത്ത് തിരുമല തിരുപ്പതി ലഡുവിൽ നിലവാരമില്ലാത്ത നെയ്യും മൃഗക്കൊഴുപ്പും ചേർത്തെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് ആദ്യം വെളിപ്പെടുത്തിയത്. ജഗന്റെ പാർട്ടിയായ വൈ.എസ്.ആർ കോൺഗ്രസ് ആരോപണം നിഷേധിച്ചിരുന്നു. ചന്ദ്രബാബു നായിഡു രാഷ്ട്രീയം കളിക്കുകയാണെന്നാണ് ജഗൻ മോഹൻ പറയുന്നത്.

Tags:    
News Summary - Pawan Kalyan reaches Tirupati temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.