താനെ: എൻ.സി.പി നേതാവ് ശരദ് പവാർ ദുർമന്ത്രവാദിയാണെന്ന വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ്. ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ ചന്ദ്രശേഖറിനെതിരെ എൻ.സി.പി നേതാവ് താനെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വെള്ളിയാഴ്ച സത്താരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശം. തന്റെ സ്വാധീനത്താൽ പവാർ ആരെയും ദുർമന്ത്രവാദത്തിന് ഇരയാക്കുന്നു എന്നായിരുന്നു ഇയാളുടെ ആരോപണം. പരാമർശം വൻ പ്രതിഷേധത്തിനും വിമർശനത്തിനുമാണ് വഴിതുറന്നിരിക്കുന്നത്.
'നരബലിയും മറ്റ് മനുഷ്യത്വ രഹിതവും പൈശാചികവുമായ കൃത്യങ്ങളും ദുർമന്ത്രവാദവും തടയൽ നിയമ' പ്രകാരം കേസ് രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര എൻ.സി.പി വക്താവ് മഹേഷ് തപസെയാണ് ഖഡക്പഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബി.ജെ.പി നേതാവിനെതിരെ പരാതി ലഭിച്ചതായും ഇതുവരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.