ഉപതെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ശേഷിക്കെ യു.പിയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ച്​ കൊന്നു

ലഖ്​നോ: ഉപതെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ശേഷിക്കെ ഫിറോസാബാദ്​ ജില്ലയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു. ബൈക്കിലെത്തിയ സംഘമാണ്​ ഡി.കെ ഗുപ്​ത(46) വെടിവെച്ച്​ കൊന്നത്​. നവംബർ മൂന്ന്​ പ്രദേശത്ത്​ ഉപതെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ കൊലപാതകം.

കടയടച്ച്​ വൈകീട്ട്​ വീട്ടിലേക്ക്​ വരു​േമ്പാഴാണ്​ അജ്ഞാത സംഘം അദ്ദേഹത്തെ വെടിവെച്ച്​ വീഴ്​ത്തിയത്​. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകവുമായി ബന്ധപ്പെട്ട്​ മൂന്ന്​ പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്ന്​ ​െൽാലീസ്​ അറിയിച്ചു. ഗുപ്​തയുമായി ശത്രുതയുള്ള വിരേഷ്​ തോമറിനേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ​കൊലപാതകത്തിൽ എല്ലാ വശങ്ങളും പൊലീസ്​ പരിശോധിക്കുമെന്ന്​ സീനിയർ സുപ്രണ്ടൻറ്​ പൊലീസ്​ സച്ചേന്ദ്ര പ​ട്ടേൽ പറഞ്ഞു. സുരക്ഷാ സേനയെ പ്രദേശത്ത്​ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - BJP Leader Shot Dead in UP's Ferozabad Days Before Bypoll in the Area, 3 Detained; Protesters Block Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.