ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മുഴം മുേമ്പ പ്രചാരണം തുടങ്ങിയ ബി.ജെ.പിക്ക് സംസ്ഥാന പ്രസിഡൻറ് അകപ്പെട്ട ജാതിവിവേചന വിവാദം തിരിച്ചടിയായി. തുമകൂരുവിൽ അദ്ദേഹത്തിനായി വിരുന്നൊരുക്കിയ ദലിത് പ്രവർത്തകെൻറ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കാതെ ഹോട്ടലിൽനിന്ന് കഴിച്ചതാണ് വിവാദമായത്.
ജാതിവിവേചനത്തിെൻറ ഭാഗമായാണ് യെദിയൂരപ്പ ദലിതെൻറ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കാതിരുന്നതെന്ന് ചൂണ്ടിക്കാട്ടി മാണ്ഡ്യയിൽനിന്നുള്ള ഡി. വെങ്കടേശ് എന്നയാൾ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. പരാതി ആഭ്യന്തരമന്ത്രി സിദ്ധരാമയ്യയുടെ അടുക്കലെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം.
യെദിയൂരപ്പയും നിരവധി ബി.ജ.പി പ്രവർത്തകരും തുമകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിലെ ദലിത് കുടുംബത്തെ സന്ദർശിച്ചിരുന്നു. ഇവർക്ക് പ്രഭാത ഭക്ഷണമായി പുലാവും വീട്ടുകാർ തയാറാക്കിയിരുന്നു. എന്നാൽ, ഹോട്ടലിൽനിന്ന് ഇഡ്ഡലിയും വടയും കൊണ്ടുവരാൻ യെദിയൂരപ്പ നിർദേശിക്കുകയായിരുന്നെന്നാണ് വിവരം. യെദിയൂരപ്പയുടെ സമീപനത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ജെ.ഡി.എസ് പ്രസിഡൻറ് എച്ച്.ഡി. കുമാരസ്വാമിയും രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.