ന്യൂഡൽഹി: പട്ന സിറ്റി മണ്ഡലത്തിൽ ബി.ജെ.പി നേതാവ് ശത്രുഘ്നൻ സിൻഹക്ക് പകരം രവിശങ്കർ പ്രസാദ് മൽസരിക്കുമെന് ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സ്ഥാനാർഥികളെ നിശ്ചയിക്കാൻ ചേർന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റിയിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പെങ്കടുത്തിരുന്നു. പല പ്രതിസന്ധി ഘട്ടങ്ങളിലും സിൻഹയുടെ പരിചയസമ്പത്ത് ബി.ജെ.പിക്ക് തുണയായിരുന്നു. രാജ്യസഭ എം.പി ആർ.കെ സിൻഹയേയും ഇൗ സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്.
ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോഡിയും പാർട്ടി ബിഹാർ ഘടകത്തിെൻറ മേധാവി നിത്യാനന്ദ് റായും കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.