ന്യൂഡല്‍ഹി/മുംബൈ: കോവിഡിെൻറ പേരില്‍ മഹാരാഷ്ട്രയിലെ ഭരണം മറിച്ചിടാന്‍ ബി.ജെ.പി കരുക്കള്‍ നീക്കിത്തുടങ്ങി. ഉദ്ധവ് താക്കറെയെ ഇറക്കി ദേവേന്ദ്ര ഫഡ്നാവിസിനെ പകരം മുഖ്യമന്ത്രിയാക്കുന്നതിനുള്ള നീക്കങ്ങള്‍ അമിത് ഷാ ത്വരിതപ്പെടുത്തിയതിനിടയിലാണ് ശരദ് പവാര്‍ മുംബൈയില്‍ ഉദ്ധവുമായി കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി നീക്കം തുടങ്ങിയിട്ടുണ്ടെന്ന് പവാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
കുടിയേറ്റ തൊഴിലാളികളുടെ ട്രെയിനിനെച്ചൊല്ലി ഉദ്ധവ് താക്കറെ കേന്ദ്ര സര്‍ക്കാറുമായി കൊമ്പുകോര്‍ക്കുന്നതിനിടയിലാണ് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ െറയില്‍വെ മന്ത്രി പീയൂഷ് ഗോയലിനെ പരസ്യമായി അഭിനന്ദിച്ചത്.
ഉദ്ധവും മകനുമായി പീയൂഷ് ഗോയല്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഘട്ടത്തിലായിരുന്നു ഇത്. പാല്‍ഘറിലെ ഹിന്ദു സന്യാസിനിമാരുടെ കൊല പ്രചാരണായുധമാക്കിയ ശേഷം ബി.ജെ.പിക്ക് കിട്ടിയ ആയുധമാണ് കോവിഡ് വ്യാപനം.
ഗവർണറെ കണ്ടതിനു ശേഷമാണ് തിങ്കളാഴ്ച രാത്രി മാതോശ്രീയിലെത്തി പവാർ ഉദ്ധവുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, മഹാ വികാസ് അഗാഡി ഒറ്റക്കെട്ടാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കി. കോവിഡിെൻറ പേരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നെങ്കിൽ ആദ്യം മരണനിരക്ക് കൂടുതലുള്ള ഗുജറാത്തിലാകണമെന്ന് കഴിഞ്ഞ ദിവസം റാവുത്ത് പ്രതികരിച്ചിരുന്നു.
അതിനിടെ, കോവിഡ് തടയുന്നതിലെ പരാജയം കണക്കിലെടുത്ത് സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രാജ്യസഭ എം.പി നാരായൺ റാണെ ഗവർണറെ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.