മുംബൈ: മഹാരാഷ്ട്രയിലെ അഹമദ്നഗർ മുനിസിപ്പൽ കോർപറേഷൻ മേയർ പദവി ശിവേസനക്ക ് കിട്ടാതിരിക്കാൻ ശരദ് പവാറിെൻറ എൻ.സി.പിയും മായാവതിയുടെ ബി.എസ്.പിയും ബി.ജെ.പിയ െ പിന്തുണച്ചു.
ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ മഹാസഖ്യ ശ്രമം നടക്കുന്നതിനിടയിൽ അഹമദ് നഗറിലെ എൻ.സി.പിയുടെ നീക്കം കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ അമ്പരപ്പിച്ചു. 68 അംഗ നഗരസഭയിൽ വെറും 14 പേരുള്ള ബി.ജെ.പി മേയർ, ഉപമേയർ പദവികളാണ് എൻ.സി.പി, ബി.എസ്.പി പിന്തുണയോടെ നേടിയെടുത്തത്. 24 അംഗങ്ങളുള്ള ശിവസേനയാണ് വലിയ ഒറ്റക്കക്ഷി. 18 പേരുള്ള എൻ.സി.പിയാണ് തൊട്ടുപിന്നിൽ.
കോൺഗ്രസിന് അഞ്ചും ബി.എസ്.പിക്ക് നാലും അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് സ്വതന്ത്രേൻറത് ഉൾപ്പെടെ 37 വോട്ട് ലഭിച്ചു. കൗൺസിലർമാരുടെ നിലപാട് പാർട്ടി ദേശീയ നിലപാടിന് വിരുദ്ധമാണെന്നും അവേരാട് വിശദീകരണം തേടിയതായും എൻ.സി.പി വക്താവ് അങ്കുഷ് കാകഡെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.