യെ​ല്ലാ​പു​ർ​മ​ണ്ഡ​ലം എം.​എ​ൽ.​എ ശി​വ​റാം ഹെ​ബ്ബാ​ർ

മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്നു

ബി.​ജെ.​പിയോ​ഗം: വി​ട്ടു​നി​ന്ന​ത് ആ​റ് എം.​എ​ൽ.​എ​മാ​ർ, അ​ഭ്യൂ​ഹം

ബം​ഗ​ളൂ​രു: പ്ര​തി​പ​ക്ഷ നേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ബി.​ജെ.​പി കേ​ന്ദ്ര നി​രീ​ക്ഷ​ക​ർ വെ​ള്ളി​യാ​ഴ്ച വി​ളി​ച്ചു​ചേ​ർ​ത്ത നി​യ​മ​സ​ഭ സാ​മാ​ജി​ക​രു​ടെ യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​ത് ആ​റ് എം.​എ​ൽ.​എ​മാ​ർ.

ഇ​ത് ച​ർ​ച്ച​ക​ൾ​ക്കും അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും വ​​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ആ​റ് എം.​എ​ൽ.​എ​മാ​രാ​ണി​വ​ർ. അ​തേ​സ​മ​യം, താ​ൻ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ന് പ്ര​ത്യേ​ക ഭാ​ഷ്യം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും ചി​ല പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മാ​ണ് പ​​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്നും ശി​വ​റാം ഹെ​ബ്ബാ​ർ എം.​എ​ൽ.​എ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. താ​ൻ മാ​ത്ര​മ​ല്ല യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്.

മ​റ്റ് അ​ഞ്ചു​പേ​രും പ​​ങ്കെ​ടു​ത്തി​ല്ലെ​ന്നും യെ​ല്ലാ​പു​ർ​മ​ണ്ഡ​ലം എം.​എ​ൽ.​എ​യാ​യ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശി​വ​റാ​മി​നെ കൂ​ടാ​തെ വി​ജ​യ​പു​ര എം.​എ​ൽ.​എ ബ​സ​ന​ഗൗ​ഡ പാ​ട്ടീ​ൽ യ​ത്നാ​ൽ, ഗോ​ഗ​ക് എം.​എ​ൽ.​എ ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി, അ​ര​ഭാ​വി എം.​എ​ൽ.​എ ബാ​ല​ച​ന്ദ്ര ജാ​ർ​ക്കി​ഹോ​ളി, മം​ഗ​ളൂ​രു സൗ​ത്ത് എം.​എ​ൽ.​എ വേ​ദ​വ്യാ​സ ക​മ്മ​ത്ത്, യ​ശ്വ​ന്ത്പു​ർ എം.​എ​ൽ.​എ എ​സ്.​ടി. സോ​മ​ശേ​ഖ​ർ എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​നെ​ത്താ​തി​രു​ന്ന​ത്.

യ​ത്നാ​ലും ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി​യും ഹാ​ളി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​ർ. അ​ശോ​ക​യെ നി​യ​മി​ക്കു​മെ​ന്ന വാ​ർ​ത്ത അ​റി​ഞ്ഞ​തോ​ടെ യോ​ഗം തു​ട​ങ്ങും മു​മ്പേ ഇ​വ​ർ ഹാ​ൾ വി​ടു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ആ​ഗ്ര​ഹി​ക്കു​ക​യും നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​വ​രാ​ണി​വ​ർ.

വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള​യാ​ൾ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വി​ന്റെ പ​ദ​വി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. ഈ ​ആ​വ​ശ്യ​ത്തെ ഹെ​ബ്ബാ​ർ പി​ന്തു​ണ​ച്ചെ​ങ്കി​ലും താ​ൻ യ​ത്നാ​ൽ ക്യാ​മ്പി​ലു​ള്ള ആ​ള​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യു​ടെ കാ​ര്യം വ​രു​മ്പോ​ൾ ത​ങ്ങ​ളെ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​ണ്. താ​ൻ ഏ​തെ​ങ്കി​ലും ഗ്രൂ​പ്പി​ൽ​പെ​ട്ട​യാ​ള​ല്ല.

ഏ​ത് പാ​ർ​ട്ടി​ക്കും അ​ധി​കാ​ര​ത്തി​​ലേ​റ​ണ​മെ​ങ്കി​ൽ വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് പ​ര​മാ​വ​ധി സീ​റ്റു​ക​ളി​ൽ ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്നും ഹെ​ബ്ബാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം ഹെ​ബ്ബാ​ർ എം.​എ​ൽ.​എ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ​യും ക​ണ്ടി​രു​ന്നു. ഇ​തോ​ടെ അ​ദ്ദേ​ഹം ബി.​ജെ.​പി വി​ടു​ക​യാ​ണെ​ന്ന് അ​ഭ്യൂ​ഹം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ത​നി​ക്ക് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ട്.

പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യി​ൽ സം​സാ​രി​ച്ചി​ട്ടു​ണ്ട്. അ​വ പ​രി​ഹ​രി​ക്കു​ന്ന​തോ​ടെ എ​ല്ലാം ശ​രി​യാ​കും. എ​ന്നാ​ൽ, ബി.​ജെ.​പി വി​ടു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന കാ​ര്യം താ​ൻ നേ​താ​ക്ക​ളെ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​താ​യി യോ​ഗ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന എം.​എ​ൽ.​എ​യാ​യ ബാ​ല​ച​ന്ദ്ര ജാ​ർ​ക്കി​ഹോ​ളി പ​റ​ഞ്ഞു.

Tags:    
News Summary - BJP-meeting- six MLAs was not present-rumoured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.