ഒരു ബി.ജെ.പി എം.എൽ.എ കൂടി തൃണമൂലിൽ, ഒരാഴ്ചക്കിടെ ബി.ജെ.പി വിടുന്ന മൂന്നാമത്തെ എം.എൽ.എ

കൊൽക്കത്ത: ബംഗാൾ ബി.ജെ.പിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്​ തുടരുന്നു. കാളിയഗഞ്ച്​ നിയമസഭ മണ്ഡലത്തിലെ എം.എൽ.എയായ സൗമൻ റോയാണ്​ ശനിയാഴ്ച തൃണമൂലിൽ ചേർന്നത്​.

ഒരാഴ്ചക്കിടെ ബി.ജെ.പി വിടുന്ന മൂന്നാമത്തെ എം.എൽ.എയാണ്​ സൗമൻ റോയ്​. നിയമസഭ​ തെരഞ്ഞെടുപ്പിന്​ ശേഷം തൃണമൂലി​ലെത്തുന്ന ആകെ എം.എൽ.എമാരുടെ എണ്ണം നാലായി.

''ചില പ്രത്യേക കാരണങ്ങളാലാണ്​ ഞാൻ ബി.ജെ.പിക്കുവേണ്ടി ജനവിധി തേടിയത്​. പക്ഷേ എന്‍റെ ആത്മാവും ഹൃദയവും തൃണമൂലിനോട്​ ചേർന്നാണിരുന്നത്​. മമത ബാനർജിക്ക്​ കരുത്ത്​ പകരാനാണ്​ ഞാൻ വീണ്ടും വന്നിരിക്കുന്നത്​'' -സൗമൻ റോയ്​ പറഞ്ഞു.

ബി.ജെ.പിയുടെ സംസ്​കാരം ബംഗാൾ സംസ്​കാരവുമായി ചേർന്ന്​ പോകില്ലെന്ന്​ സൗമൻ റോയി തൃണമൂലിലെത്തിയ ശേഷം പ്രതികരിച്ചു. ഈ ആഴ്ചയിൽ തന്നെ ബി.ജെ.പി എം.എൽ.എമാരായ തന്മയ്​ ഘോഷ്​, ബിശ്വജിത്ത്​ ദാസ്​ എന്നിവർ തൃണമൂലിൽ ചേർന്നിരുന്നു. ജൂണിൽ ബി​.ജെ.പിയുടെ സമുന്നത​ നേതാവും എം.എൽ.എയുമായ മുകുൾ റോയ്​ തൃണമൂലിൽ തിരിച്ചെത്തിയിരുന്നു.

Tags:    
News Summary - BJP MLA From North Bengal Joins TMC; Third BJP MLA To Do So This Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.