ബംഗളൂരു: ബലാത്സംഗ കേസിൽ ബി.ജെ.പി എം.എൽ.എ മുനിരത്ന നായിഡു അറസ്റ്റിലായി. ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട കേസിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്ന മുനിരത്നക്ക് കഴിഞ്ഞദിവസം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ അഭിഭാഷകർ ജാമ്യ ഉത്തരവ് ജയിലധികൃതർക്ക് കൈമാറി നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ, ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് രാമനഗര കഗ്ഗാലിപുര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തുടർച്ചയായി തന്നെ ബലാത്സംഗത്തിനിരയാക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുംചെയ്തെന്ന 40കാരിയുടെ പരാതിയിൽ മുനിരത്നയടക്കം ഏഴുപേർക്കെതിരെയാണ് കേസ് രജിസ്റ്റർചെയ്തത്. ഒരാഴ്ചക്കിടെ മുനിരത്നക്കെതിരെ മൂന്നു കേസുകളാണ് രജിസ്റ്റർചെയ്തത്. പട്ടികജാതി-പട്ടികവർഗത്തിനെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം സെപ്റ്റംബർ നാലിനാണ് മുനിരത്ന അറസ്റ്റിലായത്. കൈക്കൂലി ആവശ്യപ്പെടുകയും ജീവൻ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തതായി ബി.ബി.എം.പി കരാറുകാരൻ നൽകിയ പരാതിയിൽ മറ്റൊരു കേസുമെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.