ഹിന്ദു സംസ്​കാരം ഉൾക്കൊള്ളുന്ന മുസ്​ലിംകൾ​ മാത്രമേ ഇന്ത്യയിൽ ഉണ്ടാവൂ –ബി.ജെ.പി എം.എൽ.എ

ബ​ല്ലി​യ: ഇ​ന്ത്യ ഒ​രി​ക്ക​ൽ ഹി​ന്ദു രാ​ഷ്​​ട്ര​മാ​കു​മെ​ന്നും ഹി​ന്ദു സം​സ്​​കാ​രം ഉ​ൾ​ക്കൊ​ണ്ട്​ ജീ​വി​ക്കു​ന്ന മു​സ്​​ലിം​ക​ൾ മാ​ത്ര​മേ അ​ന്ന്​ രാ​ജ്യ​ത്തു​ണ്ടാ​വൂ എ​ന്നും ബി.​ജെ.​പി എം.​എ​ൽ.​എ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ മ​ണ്ഡ​ലം എം.​എ​ൽ.​എ സു​രേ​ന്ദ്ര സി​ങ്ങാ​ണ്​ വി​വാ​ദ പ്ര​സ്​​താ​വ​ന​ നടത്തിയത്​. മു​സ്​​ലിം​ക​ളി​ൽ കു​റ​ച്ചു​പേ​ർ​ക്കേ രാ​ജ്യ​സ്​​നേ​ഹ​മു​ള്ളൂ. 2025ൽ ​ആ​ർ.​എ​സ്.​എ​സി​​​​െൻറ 100ാം വാ​ർ​ഷി​ക​മാ​ണ്. അ​തി​നു​മു​മ്പ്​ 2024ൽ ​ഇ​ന്ത്യ ഹി​ന്ദു രാ​ഷ്​​ട്ര​മാ​കും.

ഹി​ന്ദു സം​സ്​​കാ​രം ഉ​ൾ​ക്കൊ​ള്ളാ​ത്ത​വ​ർ​ക്ക്​ അ​ന്ന്​ വേ​റെ ഏ​തെ​ങ്കി​ലും രാ​ജ്യ​ത്ത്​ അ​ഭ​യം തേ​ടാം. ന​രേ​ന്ദ്ര മോ​ദി അ​വ​താ​ര പു​രു​ഷ​നാ​ണ്. ആ​ഗോ​ള ശ​ക്​​തി​യാ​യാ​ണ്​ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച. ഇ​ന്ത്യ​യു​ടെ​യും ഇ​റ്റ​ലി​യു​ടെ​യും സം​സ്​​കാ​രം കൂ​ടി​ക്ക​ല​ർ​ന്ന​യാ​ളാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി. അ​തു​കൊ​ണ്ട്​ ഇ​ന്ത്യ​ൻ സം​സ്​​കാ​ര​ത്തി​​​​െൻറ മു​ന്ന​ണി​യി​ൽ നി​ൽ​ക്കാ​ൻ രാ​ഹു​ലി​ന്​ ക​ഴി​യി​ല്ലെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

Tags:    
News Summary - BJP MLA Surendra singh announced Hindu Culture accepted Muslims in India -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.