ബലിയ (യു.പി): 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ‘ഇസ്ലാമും ഭഗവാനും’ തമ്മിലും ‘പാകിസ്താനും ഇന്ത്യയും’ തമ്മിലുമായിരിക്കുമെന്ന് ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്. ‘ഇൗ രാജ്യത്തെ ആദരണീയരായ ജനങ്ങൾ തീരുമാനിക്കുക, ഇസ്ലാമാണോ ഭഗവാനാണോ ജയിക്കുക എന്ന്’; ഒരു പൊതുയോഗത്തിൽ എം.എൽ.എ പറഞ്ഞു.
ഭാരത് ഭക്തിയും വിഭക്തിയും (വിഘടനവാദികൾ) തമ്മിലായിരിക്കും മത്സരം. ബി.ജെ.പിയാണ് ജയിക്കുന്നതെങ്കിൽ ഇൗ രാജ്യത്തെ ജനം ആഹ്ലാദിക്കും. പ്രതിപക്ഷമാണ് സർക്കാറുണ്ടാക്കുന്നതെങ്കിൽ, പാകിസ്താനിലായിരിക്കും വാദ്യമേളങ്ങളുയരുക. ഇസ്ലാമിെൻറയോ ഭഗവാെൻറയോ? -ആരുടെ കൂടെയെന്ന് നിങ്ങൾതന്നെ തീരുമാനിക്കുക.
ഉന്നാവിൽ 17കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിലെ കുറ്റാരോപിതനായ എം.എൽ.എ കുൽദീപ് സിങ് സെങ്കാറിന് പിന്തുണയുമായും ഇയാൾ രംഗത്തെത്തിയിരുന്നു. ‘‘ആരാണ് മൂന്നുമക്കളുടെ അമ്മയെ ബലാത്സംഗം ചെയ്യുക’’ എന്നായിരുന്നു എം.എൽ.എയുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.