കെജ്രിവാളിന് ഓട്ടോറിക്ഷകൾ സമ്മാനിച്ച് ബി.ജെ.പി എം.എൽ.എമാർ

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഓട്ടോറിക്ഷകൾ സമ്മാനിച്ച് ബി.ജെ.പി എം.എൽ.എമാർ. വ്യാഴാഴ്ച അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഓട്ടോറിക്ഷകൾ സമ്മാനിച്ചത്. 5 ഓട്ടോറിക്ഷകളാണ് അദ്ദേഹത്തിന് നൽകിയത്.

ഗുജറാത്ത് സന്ദർശനത്തിനിടെ കെജ്‌രിവാൾ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചത് വാർത്തയായിരുന്നു. 27 വാഹനങ്ങളുണ്ടെങ്കിലും ഓട്ടോറിക്ഷയിൽ അദ്ദേഹം യാത്ര ചെയ്തത് നാടകമാണെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി ആരോപിച്ചിരുന്നു.

രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ കെജ്‌രിവാൾ സെപ്തംബർ 12ന് അഹമ്മദാബാദിലെ ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടിൽ അത്താഴം കഴിച്ചിരുന്നു. ശേഷം ഓട്ടോ ഡ്രൈവറാണ് അദ്ദേഹത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്.

സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഓട്ടോയിൽ യാത്ര ചെയ്യുന്നത് തടയാൻ ശ്രമിച്ചതിനെ തുടർന്ന് കെജ്‌രിവാളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ അദ്ദേഹത്തിന്റെ സുരക്ഷയെ ചൊല്ലി ചൂടേറിയ തർക്കമുണ്ടായി. പിന്നീട് ഒരു പൊലീസ്‌കാരൻ ഓട്ടോ ഡ്രൈവറുടെ അരികിൽ ഇരിക്കുകയും രണ്ട് പൊലീസ് വാഹനങ്ങൾ ഓട്ടോറിക്ഷയ്ക്ക് അകമ്പടിയായി ഒപ്പം പോവുകയും ചെയ്തു.

"അദ്ദേഹത്തിന് 27 വാഹനങ്ങളുടെ വാഹനവ്യൂഹമുണ്ട്, അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി 200 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്, എന്നിട്ടും ഗുജറാത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാനായി അദ്ദേഹം നാടകം കളിച്ചു. അതിനാൽ, ഡൽഹിയിൽ മുച്ചക്രവാഹനങ്ങളിൽ യാത്ര ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റുന്നതിനാണ് ഞങ്ങൾ ഈ ഓട്ടോകൾ അദ്ദേഹത്തിന് സമ്മാനിക്കുന്നത്. കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ബിധുരി പറഞ്ഞു

ഒരു ഓട്ടോറിക്ഷ പൈലറ്റായി സേവനമനുഷ്ഠിക്കാനും, ഒന്ന് ത്രിവർണ്ണ പതാക പതിച്ച മുഖ്യമന്ത്രിക്കും, മറ്റൊന്ന് അദ്ദേഹത്തിന് അകമ്പടി സേവിക്കുന്നവർക്കും, ഒന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്കും വേണ്ടിയാണെന്ന് ബി.ജെ.പി നേതാവ് അറിയിച്ചു.

ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിനിടെ, തനിക്ക് അവരുടെ സുരക്ഷ ആവശ്യമില്ലെന്നും അത്താഴത്തിന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്നും കെജ്‌രിവാൾ അവരോട് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - BJP MLAs presented autorickshaws to Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.