രാഹുൽ ഗാന്ധി തള്ളിയെന്ന് പ്രതാപ് സാരംഗി, പ്രിയങ്കയെയും ഖാർഗെയേയും ബി.ജെ.പിക്കാർ തള്ളിയെന്ന് കോൺഗ്രസ്; അം​ബേ​ദ്ക​റെ​ അപമാനിച്ചതിനെതിരെ പ്രതിഷേധച്ചൂടിൽ പാർലമെന്റ്

ന്യൂഡൽഹി: ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി അം​ബേ​ദ്ക​റെ​ ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതിൽ പാർല​മെന്റിനകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് ഇൻഡ്യസഖ്യം. പ്രതിപക്ഷത്തിനെതിരെ ഭരണകക്ഷി എം.പിമാരും രംഗത്തിറങ്ങിയതോടെ പാർലമെന്റ് വളപ്പ് അസാധാരണ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

ഇരുവിഭാഗവും നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ സംഘർഷ അന്തരീക്ഷം ഉടലെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബി.ജെ.പി എം.പിമാർ പിടിച്ചുതള്ളിയതായി കോൺഗ്രസ് ആരോപിച്ചു. എന്നാൽ, രാഹുൽ ഗാന്ധി തള്ളിയതായി പ്രതാപ് സാരംഗി  ബി.ജെ.പി ആരോപിച്ചു.

നീല വസ്ത്രങ്ങൾ ധരിച്ചാണ് ഇൻഡ്യസഖ്യം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ പ്രതിഷേധിച്ചത്. തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ ബി.ജെ.പി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി. പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ വലിയ സുരക്ഷാ സന്നാഹമൊരുക്കി. കൂടുതൽ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു.

പാർലമെന്റ് മന്ദിരത്തിന് മുകളിൽ കയറിയാണ് പ്രതിപക്ഷം പ്രതിഷേധപ്രകടനം നടത്തിയത്. അംബേദ്കറെ അപമാനിച്ച അ​മി​ത് ഷാ ​മാ​പ്പു പ​റ​യ​ണ​മെ​ന്നും രാ​ജി​വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് ഇ​ൻ​ഡ്യ സ​ഖ്യം പ്രതിഷേധിക്കുന്നത്.

ഇന്നലെ വി​വാ​ദം ക​ത്തി​പ്പ​ട​ർ​ന്ന​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ അ​മി​ത് ഷാ ​വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച് കോ​ൺ​ഗ്ര​സ് ത​ന്റെ പ്ര​സം​ഗം വ​ള​ച്ചൊ​ടി​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ചു. ‘എ​ക്സി’​ൽ അ​മി​ത് ഷാ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും എ​ത്തിയിരുന്നു. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​ത്തി​ന് കോ​ൺ​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്തു. അ​മി​ത് ഷാ​യു​ടെ രാ​ജി​ക്കാ​യു​ള്ള ഹാ​ഷ്ടാ​ഗ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രെ​ൻ​ഡി​ങ്ങാ​യി.

രാ​ജ്യ​സ​ഭ​യി​ൽ ര​ണ്ട് ദി​വ​സ​ത്തെ ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച​ക്ക് സ​മാ​പ​നം കു​റി​ച്ച് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ന​ട​ത്തി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് അ​മി​ത് ഷാ ​വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. പ്ര​തി​പ​ക്ഷം അം​ബേ​ദ്ക​റെ നി​ര​ന്ത​രം ഉ​ദ്ധ​രി​ക്കു​ന്ന​തി​നെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രി​ഹാ​സ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ ബെ​ഞ്ച് പ​ങ്കു​ചേ​രു​ക​യും ചെ​യ്തു. അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അം​ബേ​ദ്ക​റു​ടെ ചി​ത്ര​വു​മേ​ന്തി ജ​യ് ഭീം ​ജ​യ് ഭീം ​മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണ് ഇ​ൻ​ഡ്യ സ​ഖ്യം എം.​പി​മാ​ർ ഇ​രു​സ​ഭ​ക​ളും സ​മ്മേ​ളി​ക്കും മു​മ്പ് മു​ഖ്യ​ക​വാ​ട​ത്തി​ൽ എ​ത്തി​യ​ത്.

രാ​ജ്യം ആ​ദ​രി​ക്കു​ന്ന മ​ഹാ നേ​താ​വി​നെ അ​പ​മാ​നി​ച്ച അ​മി​ത് ഷാ​യെ ചൊ​വ്വാ​ഴ്ച രാ​ത്രി​ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പു പ​റ​യി​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് ഖാ​ർ​ഗെ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ‘അം​ബേ​ദ്ക​ർ, അം​ബേ​ദ്ക​ർ, അം​ബേ​ദ്ക​ർ, അം​ബേ​ദ്ക​ർ എ​ന്ന് ഉ​രു​വി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ഇ​പ്പോ​ൾ ഫാ​ഷ​നാ​യി​രി​ക്കു​ന്നു. ഇ​ത്ര​യും ത​വ​ണ ഭ​ഗ​വാ​ന്റെ നാ​മം ഉ​രു​വി​ട്ടി​രു​ന്നു​വെ​ങ്കി​ൽ ഏ​ഴ് ജ​ന്മ​ത്തി​ലും സ്വ​ർ​ഗം ല​ഭി​ക്കു​മാ​യി​രു​ന്നു’ -എന്നാണ് അമിത് ഷാ പറഞ്ഞത്. 


Tags:    
News Summary - BJP MP Pratap Sarangi alleges 'push' from Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.