അമിത് ഷായുടെ പ്രസംഗം പങ്കുവെച്ച കോൺഗ്രസിനും ചില നേതാക്കൾക്കും എക്സിന്റെ നോട്ടീസ്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗം പങ്കുവെച്ച കോൺഗ്രസ് നേതാവിന് എക്സിന്റെ നോട്ടീസ്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം കോർഡിനേഷൻ സെന്റർ കോൺഗ്രസ് പാർട്ടിയും നേതാക്കളും പങ്കുവെച്ച ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ടതായി എക്സ് നോട്ടീസിൽ പറയുന്നുണ്ട്. തുടർന്നാണ് കമ്പനിയുടെ നടപടി.

എക്സിൽ നിന്നോ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം കോർഡിനേഷൻ സെന്ററിൽ നിന്നോ ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. എക്സിലുള്ള ഉപ​യോക്താക്കളുടെ അഭിപ്രായസ്വാത​ന്ത്ര്യത്തെ സംബന്ധിച്ച് തങ്ങൾക്ക് ഉത്തമബോധ്യമുണ്ടെന്നും നോട്ടീസിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അമിത് ഷാ ബി.ആർ അംബേദ്ക്കറിനെ അധിക്ഷേപിച്ച് രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ കോൺഗ്രസും ചില പാർട്ടി നേതാക്കളും പങ്കുവെച്ചിരുന്നു. ഇക്കാര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയുണ്ടായിരിക്കുന്നത്. പരാമർശം വിവാദമായതോടെ ഇക്കാര്യം വിശദീകരിക്കാൻ അമിത് ഷാ വാർത്താസമ്മേളനം വിളിക്കുകയും​ ചെയ്തിരുന്നു.

തനിക്കെതിരെ ദുഷ്പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നതെന്നായിരുന്നു അമിത് ഷായുടെ വാർത്താസമ്മേളനത്തിലെ പ്രതികരണം. താൻ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തെ അംബേദ്ക്കർ വിരുദ്ധമെന്നും സംവരണ വിരുദ്ധമെന്നും വരുത്തി തീർക്കാനാണ് ശ്രമമെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

Tags:    
News Summary - Congress, Leaders Receive Notice From X Over Sharing Video Clips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.