ഹൈദരാബാദ്: തെലങ്കാനയിലെ അസിഫ്ബാദ് ജില്ലയിൽ കടുവ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന ദൃശ്യങ്ങൾ വൈറൽ. കുമുരാം ഭീമിലാണ് സംഭവമുണ്ടായത്. ബുധനാഴ്ചയുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
മക്കോഡി റെയിൽവേ സ്റ്റേഷനിലാണ് കടുവ എത്തിയത്. സ്റ്റേഷനിലുണ്ടായിരുന്നവർ കടുവ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. തെലങ്കാന-മഹാരാഷ്ട്ര അതിർത്തിയിലാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. തെലങ്കാന-മഹാരാഷ്ട്ര അതിർത്തിയിൽ കടുവകൾ ഇറങ്ങുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.
ശൈത്യകാലമാണ് പുരുഷ കടുവകൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കടുവകളെ തേടിപോകുന്ന സമയമാണ്. ബഹദ്രാദ്രി കോതഗുഡേം, മുലുഗു ജില്ലകളിലും ഇത്തരത്തിൽ കടുവകളെ കണ്ടിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.