മസ്ജിദിന്റെ ആകൃതിയിലുള്ള ബസ് വെയ്റ്റിങ് ഷെഡ് ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ബി.ജെ.പി എം.പിയുടെ ഭീഷണി

മസ്ജിദിന്റെ ആകൃതിയിലുള്ള ബസ് വെയ്റ്റിങ് ഷെഡ് ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ബി.ജെ.പി എം.പിയുടെ ഭീഷണി

മൈസൂരു-ഊട്ടി റോഡിലെ മസ്ജിദിന്റെ ആകൃതിയിലുള്ള ബസ് വെയ്റ്റിങ് ഷെഡ് ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് മൈസൂരുവിലെ ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ ഭീഷണി. ബസ് വെയ്റ്റിങ് ഷെഡിന് മുകളിലെ താഴികക്കുടങ്ങളാണ് എം.പിയെ പ്രകോപിപ്പിച്ചത്.

"സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത് ശ്രദ്ധയിൽ പെട്ടത്. ബസ് വെയ്റ്റിങ് ഷെഡിന് രണ്ട് താഴികക്കുടങ്ങളുണ്ട്, നടുവിൽ വലുതും അതിനോട് ചേർന്ന് ചെറുതും. അതൊരു മസ്ജിദ് മാത്രമാണ്. മൂന്ന്-നാല് ദിവസത്തിനകം ഇത് പൊളിക്കാൻ എൻജിനീയർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ ഞാൻ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റും'', എം.പി മുന്നറിയിപ്പ് നൽകി.

അതിനിടെ, ബി.ജെ.പി എം.പിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത് എം.പിയുടെ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനയാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ സലിം അഹമ്മദ് പറഞ്ഞു. കുംഭഗോപുരങ്ങളുള്ള സർക്കാർ ഓഫിസുകളും അദ്ദേഹം പൊളിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - BJP MP threatens to demolish mosque-shaped bus waiting shed with bulldozer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.