വെടിയുതിർക്കാൻ നിർദേശം നൽകിയ ബി.ജെ.പിക്ക്​ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ അർഹതയില്ല

ന്യൂഡൽഹി: മഹാരാഷ്​ട്രയി​െലയും മധ്യപ്രദേശിലേയും കർഷക പ്രക്ഷോഭം കോൺഗ്രസ്​ ഉൗതിവീർപ്പിച്ചതാണെന്ന ബി.ജെ.പിയുടെ കുറ്റപ്പെടുത്തലിന്​ മറുപടിയുമായി കോൺഗ്രസ്​. കർഷകർക്ക്​ നേരെ ​െവടിയുതിർക്കാൻ പൊലീസിന്​ ഉത്തരവ്​ നൽകിയ ബി.ജെ.പിക്ക്​ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ അവകാശമില്ലെന്ന്​ പാർട്ടി നേതൃത്വം അറിയിച്ചു. 

ബി.​ജെ.പി കർഷകരേയോ ദരിദ്രരേയോ ദലിതരേയൊ പരിഗണിക്കുന്നില്ല. സ്​ഥതിഗതികൾ ഇത്രയും രൂക്ഷമായിട്ടും ഇതുവരെയും കർഷകരെ പിന്തുണക്കുന്ന ഒരു നടപടിയും സർക്കാറി​​​െൻറ ഭാഗത്തു നിന്ന്​ ഉണ്ടായിട്ടില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ പി.സി ചാക്കോ പറഞ്ഞു. കോൺഗ്രസിന്​ ബി.ജെ.പി സർക്കാറി​​​െൻറയോ വെങ്കയ്യ നായിഡുവി​​​െൻറയോ സർട്ടിഫിക്കറ്റി​​​െൻറ ആവശ്യമില്ല. കർഷകർ പോരാട്ടത്തിലാണ്​. അവർ ആത്​മാർഥമായും ശക്​തമായും പോരാടുന്നു. കോൺഗ്രസല്ല ഇൗ പ്രശ്​നങ്ങൾക്ക്​ തുടക്കം കുറിച്ചതെന്ന്​ ബി.​ജെ.പി ആദ്യം മനസിലാക്കണം.  കർഷകർക്ക്​ സർക്കാറിൽ നിന്ന്​ ഒരു സഹായവും ലഭിച്ചില്ല. അതിനെ കുറിച്ചാണ്​ കേന്ദ്രം ചിന്തിക്കേണ്ടതെന്നും പി.സി ചാക്കോ പറഞ്ഞു.

സംസ്​ഥാനത്ത്​ സമാധാനം പുനഃസ്​ഥാപിക്കുന്നതിനായി ശനിയാഴ്​ച നിരാഹാരമിരിക്കുമെന്ന്​  മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവ്​രാജ്​ സിങ് ചൗഹാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശിവരാജ്​ സിങ്​ ചൗഹാൻ നാടകം കളി അവസാനിപ്പിക്കണമെന്നും ​ ചൗഹാ​​​െൻറ കൈകളിൽ കർഷകരു​െട രക്​തം പുരണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി സ്​ഥാനത്തിരിക്കാൻ അർഹനല്ലെന്നും കോൺഗ്രസ്​ ആരോപിച്ചു.  

Tags:    
News Summary - BJP ordered to open fire at farmers; we can't be blamed: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.