രാജ്യസഭ തെരഞ്ഞെടുപ്പ്; 16 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ രാജ്യസഭാംഗത്വം നിലനിർത്തുന്നതിന് കർണാടകയിൽ നിന്ന് വീണ്ടും സ്ഥാനാർഥിയാക്കാൻ ബി.ജെ.പി തീരുമാനിച്ചു. തമിഴ്നാട് സ്വദേശിനിയായ നിർമല 2016ലും കർണാടകയിൽ നിന്നാണ് രാജ്യസഭയിലെത്തിയത്.

നിർമലയടക്കം 16 രാജ്യസഭ സ്ഥാനാർഥികളെ ബി.ജെ.പി ഞായറാഴ്ച പ്രഖ്യാപിച്ചു. വാണിജ്യമന്ത്രി പിയൂഷ്‌ ഗോയൽ മഹാരാഷ്ട്രയിൽ നിന്ന് വീണ്ടും മത്സരിക്കും. ജഗ്ഗേഷ് (കർണാടക), കവിത പാട്ടിദാർ (മധ്യപ്രദേശ്), ഡോ. അനിൽ ബോണ്ടെ (മഹാരാഷ്ട്ര), ഘനശ്യാം തിവാരി (രാജസ്ഥാൻ), ഡോ. ലക്ഷ്മികാന്ത് വാജ്പേയി, ഡോ. രാധാമോഹൻ അഗർവാൾ, സുരേന്ദ്ര സിങ്, ബാബുറാം നിഷാദ്, ദർശന സിങ്, സംഗീത യാദവ് (യു.പി), കൽപന സൈനി (ഉത്തരാഖണ്ഡ്), സതീഷ് ചന്ദ്ര ദുബെ, ശംബു ശരൺ പട്ടേൽ (ബിഹാർ), കൃഷൻ ലാൽ (ഹരിയാന) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.

15 സംസ്ഥാനങ്ങളിൽ നിന്നായി 57 രാജ്യസഭ സീറ്റുകളിലേക്ക് ജൂൺ 10നാണ് തെരഞ്ഞെടുപ്പ്. കോൺഗ്രസ് വിട്ട കപിൽ സിബൽ സമാജ്വാദി പാർട്ടി സീറ്റിൽ ഉത്തർപ്രദേശിൽ നിന്ന് വീണ്ടും മത്സരിക്കും. കോൺഗ്രസ് സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - BJP Releases List Of 16 Candidates For Rajya Sabha Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.