കോൺഗ്രസി​ന്റേത് മുസ്‍ലിം പ്രീണന രാഷ്ട്രീയമെന്ന് ബി.ജെ.പി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​​ന്റേ​ത് മു​സ്‍ലിം പ്രീ​ണ​ന രാ​ഷ്ട്രീ​യ​മെ​ന്ന് ബി.​ജെ.​പി. വ​യ​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്നു​ പ​റ​ഞ്ഞ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ്. സം​സ്ഥാ​ന​ങ്ങ​ളി​ൽ ത​ദ്ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​മാ​യി ചേ​ർ​ന്ന് വ​ഖ​ഫ് ബോ​ർ​ഡി​ന് ഭൂ​മി ത​ട്ടി​യെ​ടു​ത്ത് ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണെ​ന്നും ബി.​ജെ.​പി ദേ​ശീ​യ വ​ക്താ​വ് സം​ബി​ത് പ​ത്ര എം.​പി പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ മു​സ്‍ലിം​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ടെ​ൻ​ഡ​റു​ക​ളി​ൽ നാ​ലു​ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് കോ​ൺ​ഗ്ര​സ് ശ്ര​മം. ഝാ​ർ​ഖ​ണ്ഡി​ൽ വി​വി​ധ ഉ​പാ​ധി​ക​ൾ അം​ഗീ​ക​രി​ച്ച​തോ​ടെ ജം​ഇ​യ​ത് ഉ​ല​മ കോ​ൺ​ഗ്ര​സി​ന് നി​രു​പാ​ധി​ക പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഝാ​ർ​ഖ​ണ്ഡി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണമെന്നും സം​ബി​ത് പ​ത്ര പ​റ​ഞ്ഞു. 

Tags:    
News Summary - BJP says that Congress's politics is appeasement of Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.