മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയിൽ മത്സരിക്കുന്ന ഏക മുസ്ലിം സ്ഥാനാർഥി അബ്ദുൽ സത്താറിനെ ബി.ജെ.പി തോൽപിക്കുമോ? ഔറംഗാബാദ് ജില്ലയിലെ സില്ലോഡ് മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എയാണ് അബ്ദുൽ സത്താർ.
2009ലും 2014ലും കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച സത്താർ നേതൃത്വത്തോട് പിണങ്ങി പാർട്ടി വിടുകയായിരുന്നു. ബി.ജെ.പിയായിരുന്നു ലക്ഷ്യം. എന്നാൽ, പ്രാദേശിക നേതാക്കളുടെ എതിർപ്പിൽ ബി.ജെ.പി കൈയൊഴിഞ്ഞു. തുടർന്ന്, അവിഭക്തശിവസേനയിൽ ചേർന്നാണ് കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ചത്. ഉദ്ധവ് താക്കറെ സർക്കാറിൽ സഹമന്ത്രിയുമായി. ഷിൻഡെ ശിവസേന പിളർത്തിയപ്പോൾ കൂടെപോയ സത്താർ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായി. എങ്കിലും സില്ലോഡിലെ ബി.ജെ.പിക്കാർക്ക് സത്താറിനോട് പൊരുത്തമില്ല.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജൽനയിൽ മുൻ കേന്ദ്രമന്ത്രി റാവുസാഹെബ് ദാൻവെ തോറ്റത് സത്താർ കാരണമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നു. ഉദ്ധവ് പക്ഷ ശിവസേനയിലെ സുരേഷ് ബങ്കറാണ് സത്താറിന്റെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.