കർണാടയല്ല മധ്യപ്രദേശ്​; ഒരു എം.എൽ.എയെയും ബി​.ജെ.പിക്ക്​ കിട്ടില്ല - ദിഗ്​വിജയ്​ സിങ്​

ന്യൂഡൽഹി: ബി​.ജെ.പി നേതാക്കളായ ശിവ്​രാജ്​ സിങ്​ ചൗഹാനും നരോട്ടം മിശ്രയും ചേർന്ന്​ മധ്യപ്രദേശിലെ ​കോൺഗ്രസ്​ എം.എൽ.എമാരെ റാഞ്ചാൻ ശ്രമിക്കുകയാണെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്​. മധ്യപ്രദേശിലെ കോൺഗ്രസ്​ എം.എൽ.എമാർക്ക്​ 25 മുതൽ 35കോടിവരെയാണ്​ കളം മാറ്റിച്ചവിട്ടുന്നതിനായി ബി.ജെ.പി വാഗ്​ദാനം ചെയ്​തിരിക്കുന്നത്​. ഇതി​​െൻറ അഡ്വാൻസ്​ തുകയായി 5കോടി രൂപ കൈമാറാൻ ശ്രമിക്കുന്നുവെന്നും ദിഗ്​വിജയ്​ സിങ്​ ആരോപിച്ചു.

എന്നാൽ മധ്യപ്രദേശിലെ കോൺഗ്രസ്​ എം.എൽ.എമാർ​ ​കർണാടകയിലേത്​ ​േ​പാലെയല്ല. ഒരൊറ്റ എം.എൽ.എയെപോലും വാങ്ങാൻ കിട്ടില്ല. തുക കൈമാറാൻ ​ശ്രമിക്കുന്നതി​​െൻറ തെളിവുകൾ പൊതുജനത്തിന്​ മുന്നിൽ ഹാജരാക്കുമെന്നും ദിഗ്​വിജയ്​ പറഞ്ഞു. പതിനഞ്ച്​ വർഷത്തോളം ബി.ജെ.പി മധ്യപ്രദേശിനെ കൊള്ളയടിച്ചു. എന്നിട്ടും അഞ്ചുവർഷം പ്രതിപക്ഷത്തിരിക്കാൻ അവർ തയ്യാറല്ലെന്നും ദിഗ്​ വിജയ്​ ചൂണ്ടിക്കാട്ടി. എന്നാൽ ദിഗ്​വിജയി​​െൻറ ആരോപണങ്ങൾ ശിവ്​രാജ്​ സിങ്​ ചൗഹാൻ നിഷേധിച്ചു.

230 അംഗ നിയമസഭയിൽ 121അംഗങ്ങളുടെ പിന്തുണയോടെയാണ്​ മധ്യപ്ര​േ​ദശിൽ കോൺഗ്രസ്​ ഭരണം ഉറപ്പാക്കിയത്​. രാജ്യസഭ​ അംഗങ്ങളെ തെരഞ്ഞെടുക്കാനായി അടുത്തിടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിലേക്ക്​ പ്രതിനിധിയെ ജയിപ്പിക്കാനായി കോൺഗ്രസിന്​ ബി.എസ്​.പിയുടേയും എസ്​.പിയുടെയും പിന്തുണ അത്യാവശ്യമാണ്​.

Tags:    
News Summary - BJP Trying to Lure Madhya Pradesh Congress MLAs: Digvijaya Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.