പുനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ ക്ഷേത്രം നിർമിച്ച് ബി.ജെ.പി പ്രവർത്തകൻ. പുനെ സ്വദേശിയായ 37കാരൻ മയുർ മാണ്ഡെയാണ് ക്ഷേത്രം നിർമിച്ചത്. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതിലും മറ്റനേകം കാര്യങ്ങൾ ചെയ്തതിനുമുള്ള നന്ദിയായാണ് ക്ഷേത്രം നിർമിച്ചതെന്നാണ് മയുർ പറയുന്നത്.
''മോദി ഒരുപാട് വികസനമുണ്ടാക്കി. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തുമാറ്റിയത്, രാമക്ഷേത്ര നിർമാണം, മുത്തലാഖ് നിയമം എന്നിവയടക്കമുള്ള ഒരുപാട് കാര്യങ്ങൾ ചെയ്തു''-മയുർ മുണ്ഡെ പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഏജൻറായി ജോലി ചെയ്യുകയാണ് ഇയാൾ.
ജയ്പൂരിൽ നിന്നും മാർബിൾ എത്തിച്ചാണ് മയുർ മോദിയുടെ ചിത്രമുള്ള രൂപക്കൂട് ഉണ്ടാക്കിയത്. 1.6 ലക്ഷം രൂപയാണ് ഇതിനായി ചിലവാക്കിയത്. മോദിയെ സ്തുതിച്ചുള്ള ഒരു കവിതയും ഇയാൾ സമീപത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.