വാരണാസി: യു.പിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രസംഗിച്ച സ്ഥലം ഗംഗാ ജലം കൊണ്ട് കഴുകി ബി.ജെ.പി പ്രവർത്തകർ. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി വാരണാസിയിൽ റോഡ് ഷോയും യോഗവും സംഘടിപ്പിച്ചിരുന്നു. യാത്ര കടന്നു പോയ ഗോദൗലിയയിലെ നന്ദി കവലയിലാണ് ബി.ജെ.പി പ്രവർത്തകർ ഗംഗാ ജലം ഒഴിച്ച് കഴുകിയത്. സംഭവത്തിനിടെ സംഘം മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം ന്യായ് യാത്രക്കിടെ ബി.ജെ.പിയുടെ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനം രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. ന്യായ് യാത്രക്കിടെ കർഷകര്ഡ, സ്ത്രീകൾ, കച്ചവടക്കാർ എന്നിവരുൾപ്പെടെ നിരവധി പേരുമായി സംസാരിച്ചിരുന്നു. പലയിടത്തും ബി.ജെ.പി സംഘർഷത്തിനെത്തി. എന്നാൽ താാനോ പ്രവർത്തകരോ അവരുമായി തർക്കത്തിന് നിന്നില്ല. ഇന്ത്യ സ്‌നേഹത്തിന്റെ ഭൂമിയാണ്, ഇവിടെ വിദ്വേഷത്തിന് ഇടമില്ലെന്നും എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണ് രാജ്യം സുശക്തമാകുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിലായിരിക്കും അവസാനിക്കുക. ഫെബ്രുവരി 16 മുതൽ 21 വരെയും പിന്നീട് 24,25 തീയതികളിലുമായിരിക്കും യു.പിയിൽ ന്യായ് യാത്ര നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.