ന്യൂഡൽഹി: ടിക്രി അതിർത്തിയിൽ സമരം ചെയ്യുന്ന ഭാരതീയ കിസാൻ യൂനിയൻ (ഏക്താ ഉഗ്രഹാൻ) തിങ്കളാഴ്ചത്തെ ഉപവാസത്തിൽ പെങ്കടുത്തില്ല. കേന്ദ്ര സർക്കാർ യു.എ.പി.എ ചുമത്തി ജയിലിലടച്ച ആക്ടിവിസ്റ്റുകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും മോചനത്തിനായി ഡിസംബർ പത്തിന് അവരുടെ ചിത്രങ്ങളുമേന്തി പ്രതിഷേധം നടത്തിയ ബി.കെ.യു-ഏക്താ ഉഗ്രഹാനെ മറ്റു യൂനിയനുകൾ തള്ളിപ്പറഞ്ഞതിന് പിറകെയാണ് തീരുമാനം.
ഡിസംബർ പത്തിലെ സമരത്തോടെ ഇടത് നക്സൽ ഘടകങ്ങളുമായി ഉഗ്രഹാൻ വിഭാഗത്തെ കേന്ദ്ര സർക്കാർ സമീകരിച്ച പശ്ചാത്തലത്തിൽ ഉഗ്രഹാൻ വിഭാഗം സംഘടിപ്പിച്ച പരിപാടിയുമായി സമരസംഘടനകൾക്ക് ഒരു ബന്ധവുമില്ലെന്നും അത് കർഷകരുടെ സമരത്തെ ബാധിച്ചുവെന്നും 32 യൂനിയനുകൾ ശനിയാഴ്ച പ്രമേയം പാസാക്കിയിരുന്നു.
മൂന്ന് കാർഷിക ബില്ലുകൾ പിൻവലിക്കൽ മാത്രമാണ് തങ്ങളുടെ സമര ലക്ഷ്യമെന്നും മറ്റു ആവശ്യങ്ങളുന്നയിക്കുന്നതിനെ പിന്തുണക്കില്ലെന്നും പ്രമേയത്തിലുണ്ട്. ബി.കെ.യു-ഏക്താ ഉഗ്രഹാനും ഭാരതീയ മസ്ദൂർ കിസാൻ സംഘർഷ് സമിതിയും തമ്മിൽ ബന്ധമില്ലെന്നും 32 കർഷക സംഘടനകൾ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.