ന്യൂഡൽഹി: കടലാസ് കമ്പനികളുടെ മറവിൽ 8000കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ആർ.ജെ.ഡി എം.പി മിസ ഭാരതി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി. ആർ.ജെ.ഡി മേധാവി ലാലുപ്രസാദ് യാദവിെൻറ മകളായ മിസക്ക് അഴിമതിക്കേസിൽ ഉൾപ്പെട്ട സ്ഥാപനമായ മിശൈൽ പ്രിേൻറഴ്സ് ആൻഡ് പാക്കേഴ്സ്എന്ന കമ്പനിയുമായുള്ള ബന്ധവും നേരേത്ത അറസ്റ്റിലായ ചാർേട്ടഡ് അക്കൗണ്ടൻറുമായുള്ള സാമ്പത്തിക ഇടപാടുകളും എൻഫോഴ്സ്മെൻറ് അന്വേഷിച്ചു വരുകയാണ്.
കഴിഞ്ഞ എട്ടിന് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ മിസയുടെ ഭർത്താവ് ശൈലേഷ് കുമാറിെൻറ ഡൽഹിയിലെ ഫാംഹൗസിലും ചില സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. നേരിട്ട് ഹാജരാകാൻ ശൈലേഷ് കുമാറിനും നോട്ടീസ് നൽകിയെങ്കിലും അദ്ദേഹം എത്തിയില്ല. അഴിമതിക്കേസിൽ ലാലുവിെൻറയും കുടുംബാംഗങ്ങളുടെയും വസതികളിൽ സി.ബി.െഎ നടത്തിയ റെയ്ഡിനുപിന്നാലെയാണ് എൻഫോഴ്സ്മെൻറ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.